Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...


ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ച കള്ളന്മാരെ തേടി പോലീസ്... ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്.. ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്...


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം

കണ്ണുകളൊക്കെ പുറത്തേക്ക് വന്നു.. തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറി!! മുടിയൊക്കെ കൊഴിഞ്ഞ് മുഖത്തെല്ലാം മഞ്ഞനിറം വന്നു... മരണത്തിന് പിന്നാലെ ആത്മാവിന്റെ കഥ പറഞ്ഞു ഞങ്ങളെ റൂമിൽ നിന്നും ഒഴിവാക്കി; ആ മുറിയിൽ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല..'പിന്നാലെ സ്വത്ത് മുഴുവൻ ഒരു വിൽപത്രമാക്കി അതിന്റെ പവർ ഓഫ് അറ്റോർണി ​ഗണേഷ് കുമാറിന്റെ പേരിൽ; വിജയലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

14 JANUARY 2024 11:50 AM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് ശ്രീവിദ്യ. തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട നടിയായിരുന്ന ശ്രീവിദ്യക്ക് കരിയറിലെ നേട്ടങ്ങൾക്കപ്പുറം ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. അർഹിച്ചത് പോലെയായിരുന്നില്ല ശ്രീവിദ്യയുടെ ജീവിതം മുന്നോട്ട് പോയത്. പ്രസിദ്ധമായ കലാകുടുംബത്തിലായിരുന്നു ശ്രീവിദ്യയുടെ ജനനം. കർണാടിക് സംഗീതജ്ഞ എം.എൽ വസന്തകുമാരിയുടെയും തമിഴ് ഹാസ്യനടൻ കൃഷ്ണമൂർത്തിയുടേയും മകളായിരുന്നു ശ്രീവിദ്യ. ശ്രീവിദ്യയുടെ അവസാനകാലം കേരളത്തിലായിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളും നടനും രാഷ്ട്രീയപ്രവർത്തകനുമായ ഗണേഷ്കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചെല്ലാമായിരുന്നു വിജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ . 'ചെന്നൈയിൽ നിന്നും ശ്രീവിദ്യ കേരളത്തിലേക്ക് താമസം മാറിയതുപോലും വാച്ച്മാൻ പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. വിദ്യ കേരളത്തിലേക്ക് പോകും മുമ്പ് 1998ൽ ഞങ്ങളോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് പണമെന്ന് പറഞ്ഞിരുന്നില്ല. അവളെ ആരോ കബിളിപ്പിച്ചിരുന്നു. അതിനുവേണ്ടിയാണ് പണം ഞങ്ങളോട് ആവശ്യപ്പെട്ടത്. പിന്നീട് 2003ൽ ആ പണം പലിശയടക്കം അവൾ തിരികെ തന്നു.'

'ശ്രീവിദ്യയുടെ അച്ഛൻ മരിച്ചശേഷം ഞങ്ങളും ശ്രീവിദ്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ അകലം വന്നിരുന്നു. പക്ഷെ ഇടയ്ക്ക് ഫോൺ വിളിക്കാറുണ്ടായിരുന്നു. 2000 മുതൽ ശ്രീവിദ്യയും ​ഗണേഷ് കുമാറും തമ്മിൽ സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്റെ പേരിലാണ് കേരളത്തിലേക്ക് വിദ്യ പോയത്. 2003ൽ അവൾക്ക് കാൻസറുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് സർജറിയും നടന്നിരുന്നു. പക്ഷെ ഞങ്ങൾ അറിഞ്ഞതുമില്ല ആരും പറഞ്ഞതുമില്ല.' '2006ൽ നടി പദ്മിനി പറഞ്ഞാണ് വിദ്യയ്ക്ക് കാൻസറാണെന്ന് അറിയുന്നത്. ഇത് അറിഞ്ഞതും മകനെ ഞങ്ങൾ തിരുവനന്തപുരത്തെ വിദ്യയുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. അന്ന് വിദ്യയ്ക്ക് ശരീരഭാരം വർധിച്ചിരുന്നു. അപ്പോഴേക്കും സ്പൈനിലേക്ക് കാൻസർ പടർന്ന് അതിന്റെയും ഓപ്പറേഷൻ കഴിഞ്ഞിരുന്നു. കുടുംബത്തിൽ ഫങ്ഷനുണ്ടെങ്കിൽ വിദ്യ ഫ്ലൈറ്റിൽ വന്ന് പോകും.' 'പിന്നീട് അവളുടെ അവസ്ഥ മോശമായി മരണത്തിലേക്ക് അടുത്തു. എന്റെ ഭർത്താവ് അവളെ കാണുമ്പോൾ മുടിയൊക്കെ കൊഴിഞ്ഞ് മുഖത്തെല്ലാം മഞ്ഞനിറം വന്ന് മോശം അവസ്ഥയിലായിരുന്നു. അവളുടെ അവസ്ഥ കണ്ട് ഭർത്താവും അലമുറയിട്ട് കരഞ്ഞു. ഭർത്താവ് കാണാൻ പോയദിവസമാണ് കമൽഹാസനും വിദ്യയെ വന്ന് കണ്ടത്. ആരൊക്കയോ വന്ന് വിദ്യയുടെ ഒപ്പൊക്കെ വാങ്ങിപോകുന്നുണ്ടെന്ന കാര്യം പോലും ഞങ്ങൾ അറിഞ്ഞത് ആശുപത്രിയിലെ ഡോക്ടർ വഴിയാണ്.'

 

 

​'ഗ​ണേഷ്കുമാർ പോലും വിദ്യയുടെ അവസ്ഥ മോശമായ കാര്യം ഞങ്ങളെ അറിയിച്ചിരുന്നില്ല. ആ സമയത്ത് ​ഗണേഷ് കുമാർ എങ്ങനെയാണ് ഇരിക്കുന്നതെന്ന് പോലും ഞങ്ങൾക്കറിയില്ലായിരുന്നു. വിദ്യ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാ​ഹം ചെയ്തുവെന്ന് അക്കാലത്ത് റൂമർ വന്നിരുന്നു.' 'മരിക്കാറായപ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറിയിരുന്നു. അവളുടെ പ്രാണൻ പോകുന്നത് വരെ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മമ്മൂട്ടി അടക്കമുള്ളവർ വന്നിരുന്നു. വിദ്യയുടെ മരണശേഷം എന്റെ ഭർത്താവ് മൂന്ന് മാസം ഡിപ്രഷനിലായിരുന്നു.' 'വിദ്യയുടെ റൂമിൽ ഞങ്ങൾ താമസിച്ചപ്പോൾ ​ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമിൽ തന്നെയുണ്ടാകുമെന്ന വിശ്വാസം കേരളത്തിലുണ്ട്. അതിനാൽ‌ പുറത്തുപോകാൻ ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഞങ്ങളെ ​ഗണേഷ്കുമാർ വിദ്യയുടെ മുറിയിൽ നിന്ന് ഒഴിവാക്കി. ആ മുറിയിൽ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല.' 'ആ സമയത്ത് ഞങ്ങൾക്ക് ​​ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു. കാരണം ഞങ്ങൾക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാൾ രാഷ്ട്രീയപ്രവർത്തകനാണ്. പിന്നെ ​ഗണേഷിന് താൽപര്യമില്ലാത്തവരെ അയാൾ ലോറി കേറ്റി കൊല്ലുമെന്നും പലരും വഴി ഞങ്ങൾ അറിഞ്ഞിരുന്നു‌. അതുപോലെ വിദ്യ അവളുടെ സ്വത്ത് മുഴുവൻ ഒരു വിൽപത്രമാക്കി അതിന്റെ പവർ ഓഫ് അറ്റോർണി ​ഗണേഷ് കുമാറിന്റെ പേരിലാക്കി എന്നും ഞങ്ങൾ അറിഞ്ഞുവെന്നാണ്', വിജയലക്ഷ്മി വെളിപ്പെടുത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെയിൻജൽ ചുഴലി വരുന്നു കേന്ദ്രത്തിന്റെ മരണമണി മുഴങ്ങുന്നു..! കേരളാ തീരത്തേക്ക് പേടിയിൽ നിരീക്ഷകർ  (3 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ച് ടണ്‍ മയക്കുമരുന്ന് പിടികൂടി  (14 minutes ago)

ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ... അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന് തോല്‍പിച്ചു  (34 minutes ago)

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്; നവംബര്‍ 26 ദേശീയ വിര വിമുക്ത ദിനം: എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കുക  (36 minutes ago)

ISRAEL വെടിനിർത്തൽ കരാർ വളരെ അടുത്ത്  (46 minutes ago)

ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും കവിയും ചിത്രകാരനുമായ ബ്രെയ്റ്റന്‍ ബ്രെയ്റ്റന്‍ബാക്ക് അന്തരിച്ചു...  (51 minutes ago)

KOCHI പരിചയക്കാരനടക്കം രണ്ടുപേർ പിടിയിൽ  (53 minutes ago)

KANNUR മോഷ്ടിച്ചത് വീട്ടുകാര്‍ യാത്രപോയ വേളയില്‍  (57 minutes ago)

അമ്മുവിന്റെ വിധി എഴുതിയത്ത് ആ ടീച്ചർ..? രാജ്ഭവനിലേക്ക് കുടുംബം..! ഇന്ന് വിദ്യാഭ്യാസ ബന്ദ്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ അറസ്റ്റില്‍  (1 hour ago)

ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയില്‍...വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡല്‍ഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ച നിലയില്‍  (2 hours ago)

ജനം തിരസ്‌കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്... പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

എ ആർ റഹ്മാനെ തൊട്ടുപോകരുത്ത്...!തുറന്നടിച്ച് സൈറ ഭാനു ഓഡിയോ പുറത്ത്..!  (2 hours ago)

സന്ദര്‍ശക പ്രവാഹം.... തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി....  (2 hours ago)

കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends