ചിത്രത്തിലെ നായകന് വിജയ് സേതുപതിയാണെന്ന് സംവിധായകന് പറഞ്ഞപ്പോള്‍ ആദ്യം മനസിലായില്ലെന്ന് കത്രീന കൈഫ്
ശ്രീറാം രാഘവന് സംവിധാനം ചെയ്യുന്ന 'മെറി ക്രിസ്മസ്' തിയേററ്ററില് പ്ര്ദര്ശനം തുടരുകയാണ്. വിജയ് സേതുപതിയും കത്രീന കൈഫുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ബദ്ലപൂര്‍, അന്ധദുന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീറാം രാഘവന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പഴിതാ കത്രീന കൈഫ് വിജയ് സേതുപതിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ചിത്രത്തിലെ നായകന് ആരാണെന്ന് സംവിധായകന് പറഞ്ഞപ്പോള്‍ ആദ്യം മനസിലായില്ലെന്ന് കത്രീന കൈഫ് തുറന്നു പറയുന്നത്. വിജയ് സേതുപതി ആരാണെന്ന് ഓര്‍മ്മയുണ്ടായിരുന്നില്ലെന്നും ഗൂഗിള്‍ ചെയ്യേണ്ടിവന്നുവെന്നും കത്രീന, ബ്രൂട്ടിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കത്രീനയുടെ വാക്കുകള്‍ ഇങ്ങനെ
'ഞാന്‍ 96 കണ്ടിരുന്നു, എനിക്ക് ആ ചിത്രവും, അതില്‍ അഭിനയിച്ച തൃഷയെയും വിജയിയെയും ഇഷ്ടമാണ്. പക്ഷേ എന്തുകൊണ്ടോ, വിജയ് സേതുപതിയെയാണ് ഈ റോളിലേക്ക് കാസ്റ്റുചെയ്തിരിക്കുന്നതെന്ന് സാര്‍ പറഞ്ഞപ്പോള്‍ എനിക്ക് പെട്ടന്ന് ആ കണക്ഷന് കിട്ടിയില്ല. അതുകൊണ്ട് ഞാന്‍ എന്റെ ഓര്‍മ്മ പുതുക്കാന്‍ ഗൂഗിളില്‍ അദ്ദേഹത്തെ തിരഞ്ഞു. ആദ്യം തന്നെ കണ്ടത് വലിയ വെളുത്ത താടിയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. വെള്ള താടിയും വെള്ള മുടിയും. അതെനിക്ക് വളരെ ഇഷ്ടമായി' കത്രീന പറഞ്ഞു.
https://www.facebook.com/Malayalivartha