ചലച്ചിത്ര നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു...ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം, സംസ്കാരം നാളെ തൃപ്പുണിത്തുറയില്‍
ചലച്ചിത്ര നിര്‍മ്മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സംസ്കാരം നാളെ തൃപ്പുണിത്തുറയില്‍.
2018ല്‍ പുറത്തിറങ്ങിയ 'എന്റെ മെഴുതിരി അത്താഴങ്ങള്‍' ആണ് ആദ്യ ചിത്രം. തുടര്‍ന്ന് 'മദ്രാസ് ലോഡ്ജ്', 'കൃഷ്ണന്‍കുട്ടി പണിതുടങ്ങി', 'ശലമോന്' എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
അതേസമയം ചലച്ചിത്ര നടി വിന്ദുജ മേനോന്റെ അച്ഛന് ശാസ്തമംഗലത്ത് മൂലയില്‍ ലെയ്ന്‍, ഡി -17 കൃഷ്ണശ്രീയില്‍ കെപി വിശ്വനാഥമേനോന് അന്തരിച്ചു. 90 വയസായിരുന്നു. ഭാര്യ കലാമണ്ഡലം വിമലാമേനോന്, മക്കള്‍ : വിനോജ് കുമാര്‍, ചലച്ചിത്ര നടി വിന്ദുജ മേനോന്. സംസ്കാരം നാളെ രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍ നടക്കും.
https://www.facebook.com/Malayalivartha