നടി സ്വാസിക വിജയ് വിവാഹിതയായി... ടെലിവിഷന്‍ താരവും മോഡലുമായ പ്രേംജേക്കബാണ് വരന്‍
നടിയും ടെലിവിഷന്‍ അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേംജേക്കബാണ് വരന്‍. ബീച്ച് സൈഡില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ' ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു' എന്ന് കുറിച്ച് സ്വാസിക തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയൂ തുടങ്ങി നിരവധി പേര്‍ വിവാഹത്തി്ല്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പ്രേംജേക്കബിനെ പ്രപ്പോസ് ചെയ്തത് താന്‍ ആണെന്ന് അടുത്തിടെ ഒരുചാനല്‍ പരിപാടിയില്‍ സ്വാസിക വെളിപ്പെടുത്തിയിരുന്നു. സീരിയല്‍ സെറ്റില്‍ വച്ചാണ് പ്രേമിനെ കാണുന്നതെന്നും ഷൂട്ടിനിടെ പ്രപ്പോസ് ചെയ്യുകയായിരുന്നെന്നും സ്വാസിക പറഞ്ഞിരുന്നു.
വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസികയുടെ സിനിമാ അരങ്ങേറ്റം. റാട്ട്, കുമാരി, ഉടയോള്‍, പത്താംവളവ്, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടന്‍ മാര്‍പ്പാപ്പ, അറ്റ് വണ്‍സ്, ഒറീസ,സ്വര്‍ണ മത്സ്യങ്ങള്‍. അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് അവേഴ്‌സ്, മോണ്‍സ്റ്റര്‍, ചതുരം, വാസന്തി തുടങ്ങിയവയാണ് സ്വാസികയുടെ പ്രധാനചിത്രങ്ങള്‍. വിവേകാനന്ദന്‍ വൈറലാണ് സ്വാസികയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം. കൂടാതെ സിീരിയലുകളിലും അഭിനയിച്ചു.
https://www.facebook.com/Malayalivartha