മനം നിറഞ്ഞൊരു അച്ഛനായി തന്നെയാണ് ഞാന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്; സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയും എല്ലാം ഉണ്ട്; എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്; പെണ്‍കുട്ടികളെ കാണുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നത് സേഫ് ആണ്; ഇപ്പോള്‍ തോളത്ത് കൈവെച്ചപ്പോഴും ഞാന്‍ അതാണ് ഓര്‍ത്തത്; ഞാനൊരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിലാണ്; സ്വാസികയുടെ കല്യാണത്തിന് തിളങ്ങി സുരേഷ് ഗോപി
കഴിഞ്ഞ ദിവസം നടി സ്വാസികയും നടൻ പ്രേം ജേക്കബും വിവാഹിതയായിരുന്നു.ഈ വിവാഹത്തിൽ പങ്കെടുക്കാൻ നടൻ സുരേഷ് ഗോപി എത്തിയിരുന്നു. സത്ക്കാരത്തില്‍ പങ്കെടുക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. മാത്രമല്ല അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വച്ച സംഭവം വിവാദമായിരുന്നു . അതുമായി ബന്ധപ്പെട്ടു ആയിരുന്നു അദ്ദേഹം പരാമർശം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
'
മനം നിറഞ്ഞൊരു അച്ഛനായി തന്നെയാണ് ഞാന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. അങ്ങനൊരു അച്ഛനായിട്ടാണ് ഞാന്‍ ഇവിടെ വന്ന് നില്‍ക്കുന്നത്.സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയും എല്ലാം ഉണ്ട്. എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത് എങ്കില്‍ പോലും പെണ്‍കുട്ടികളെ കാണുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നത് സേഫ് ആണ്, ഇപ്പോള്‍ തോളത്ത് കൈവെച്ചപ്പോഴും ഞാന്‍ അതാണ് ഓര്‍ത്തത്.
ഞാനൊരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തിലാണ്. ക്ഷീണത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ആഗ്രഹമുണ്ട്, ഞാന്‍ വന്ന് കയറിയപ്പോള്‍ ഭയങ്കര വിളിയൊക്കെ കേട്ടു. അതിനേക്കാള്‍ മുകളില്‍ എത്തി വിളിക്കണമെന്ന് ആഗ്രഹമൊക്കെയുണ്ട്. സെലിബ്രേഷന്‍ എന്നത് ദൈവം തന്നൊരു വരം പോലെ ഒരുപാട് സന്തോഷം. രണ്ടാള്‍ക്കും എല്ലാവിധ സൗഖ്യങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി തന്റെ വാക്കുകള്‍ നിര്‍ത്തിയത്.
https://www.facebook.com/Malayalivartha