Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...

അമ്പലത്തില്‍ പോകുമ്പോഴും ബീച്ചില്‍ പോകുമ്പോഴും എന്താണ് ധരിക്കേണ്ടതെന്ന് തനിക്കറിയാം...

13 FEBRUARY 2024 06:41 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തിലും തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായ താരമാണ് കനിഹ. മലയാളത്തില്‍ ഭാഗ്യദേവത, പഴശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങീ സിനിമകളിലൂടെ മികച്ച പ്രകടനമാണ് കനിഹ കാഴ്ച്ചവെച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും ബോഡി ഷെയ്മിംഗിനെ കുറിച്ചും സംസാരിക്കുകയാണ് കനിഹ.

നെഗറ്റീവ് കമന്റുകള്‍ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും വേദനിപ്പിക്കുന്നതാണെന്നും കനിഹ പറയുന്നു. അമ്പലത്തില്‍ പോകുമ്പോഴും ബീച്ചില്‍ പോകുമ്പോഴും എന്താണ് ധരിക്കേണ്ടതെന്ന് തനിക്കറിയാം. ഷോര്‍ട്സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ലെന്നും കനിക പറയുന്നു. മോശം കമന്റുകള്‍ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ തൊലിക്ക് കട്ടി വച്ചു. ഒരു ഘട്ടം കഴിഞ്ഞതോടെ എന്നെ ബാധിക്കാതായി. ഒരു യൂട്യൂബ് ചാനലിനോടാണ് കനിഹയുടെ പ്രതികരണം.

കനിഹയുടെ വാക്കുകള്‍... 

'അത്തരം കമന്റുകള്‍ ആത്മാവിശ്വാസത്തെ തകര്‍ക്കും, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മോണും പ്രെഗ്നന്‍സിയുമൊക്കെയായി. ആര്‍ത്തവത്തിന് മുമ്പ് ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. തന്റെ ശരീരത്തിലെ മാറ്റങ്ങളില്‍ സ്ത്രീയ്ക്ക് നിയന്ത്രണം കാണില്ല. അതിനാല്‍ അപ്പിയറന്‍സിനെപ്പറ്റി തന്നെ കമന്റ് ചെയ്തു കൊണ്ടിരുന്നാല്‍ അത് വേദനിക്കും.
മോശം കമന്റുകള്‍ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ തൊലിക്ക് കട്ടി വച്ചു. ഒരു ഘട്ടം കഴിഞ്ഞതോടെ എന്നെ ബാധിക്കാതായി. ആരോ ഏതോ ഐഡിയില്‍ ഒളിച്ചിരുന്ന ഇടുന്ന കമന്റിന് ഞാനൊരു മറുപടി നല്‍കി എന്തിനാണ് അവരെ വളര്‍ത്തുന്നത്. കൂടുതലും വൃത്തികെട്ട കമന്റുകളാണ്. ശരീരഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ്. ഞാന്‍ അതിനെയെല്ലാം അവഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ വല്ലാതെ വേദനിച്ചിരുന്നു.

നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്കുള്ളതൊക്കെ തന്നെയല്ലേ എനിക്കുമുള്ളത്. പക്ഷെ ഇപ്പോള്‍ അതെല്ലാം അവഗണിക്കാന്‍ പഠിച്ചു. സ്ത്രീയെന്ന നിലയിലും നടി എന്ന നിലയിലും വല്ലാതെ ബാധിച്ചിരുന്നു. എന്നാലിന്ന് അതിനോടൊക്കെ യൂസ്ഡ് ആയി. പഴകിപ്പോയി. അവരെ മാറ്റാനാകില്ല. ആകെ സാധിക്കുക കമന്റുകള്‍ ഡിലീറ്റാക്കുക എന്നത് മാത്രമാണ്. ഒരു സ്ത്രീ, നടി എന്ന നിലയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ എന്തുതരം കമന്റുകളായിരിക്കും വരിക എന്നെനിക്ക് ബോധ്യമുണ്ട്. ഷോര്‍ട്‌സ് ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്താല്‍ സെക്‌സി ലെഗ്‌സ് എന്നായിരിക്കും കമന്റ്. അതിനെയൊക്കെ നോക്കി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. പിന്നെ ഞാന്‍ സാരിയുടുത്ത ചിത്രം പോസ്റ്റ് ചെയ്താലും അവര്‍ കമന്റ് ചെയ്യും. അവര്‍ക്കങ്ങനെ വേര്‍തിരിവൊന്നുമില്ല.

അങ്ങനെയുള്ള അവരെ ബോധ്യപ്പെടുത്തി ജീവിക്കാന്‍ നോക്കിയാല്‍ എനിക്ക് എന്റെ ജീവിതമാകും നഷ്ടപ്പെടുക. ഞാന്‍ ബീച്ചില്‍ പോയപ്പോള്‍ ഷോര്‍ട്ട്‌സ് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളൊരു അമ്മയല്ലേ, ഇങ്ങനെയുള്ള വസ്ത്രമാണോ ധരിക്കുന്നത് എന്നായിരുന്നു കമന്റ്. നിങ്ങളെ ഹോംലി ആയിട്ടാണ് കണ്ടതെന്നാണ് പറയുന്നത്. ആദ്യം തന്നെ പറയട്ടെ, എന്നെ ഹോംലി ആയി കാണാന്‍ ഞാന്‍ പറഞ്ഞിട്ടില്ല.
ഷോര്‍ട്‌സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ല. ബീച്ചില്‍ പോകുന്നതു കൊണ്ടാണ് ഷോര്‍ട്‌സ് ഇട്ടത്. അതാണ് പോസ്റ്റ് ചെയ്തത്. അത് എന്റെ ഇഷ്ടമാണ്. സഭ്യതയുടെ അതിര് ഞാന്‍ ഒരിക്കലും മറി കടക്കില്ല. അമ്പലത്തില്‍ പോകുമ്പോള്‍ എന്ത് ധരിക്കണമെന്ന് എനിക്കറിയാം.' കനിഹ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുവിന്റെ വിധി എഴുതിയത്ത് ആ ടീച്ചർ..? രാജ്ഭവനിലേക്ക് കുടുംബം..! ഇന്ന് വിദ്യാഭ്യാസ ബന്ദ്  (4 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ അറസ്റ്റില്‍  (4 minutes ago)

ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയില്‍...വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡല്‍ഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ച നിലയില്‍  (31 minutes ago)

ജനം തിരസ്‌കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്... പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (51 minutes ago)

എ ആർ റഹ്മാനെ തൊട്ടുപോകരുത്ത്...!തുറന്നടിച്ച് സൈറ ഭാനു ഓഡിയോ പുറത്ത്..!  (55 minutes ago)

സന്ദര്‍ശക പ്രവാഹം.... തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി....  (1 hour ago)

കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അവസരം  (1 hour ago)

കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വര്‍ണം കടത്തിയ വാഹനം കൊള്ളയടിച്ചു  (1 hour ago)

കാര്‍ത്തിക ദീപ മഹോത്സവത്തിനൊരുങ്ങി തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം ....  (2 hours ago)

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തുകള്‍ ഡിസംബര്‍ ഒന്‍പത് മുതല്‍ ജനുവരി 13 വരെ  (2 hours ago)

കര്‍ണാടകയില്‍ ഹെയര്‍ ഡ്രയര്‍ അടങ്ങിയ പാഴ്സല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ ട്വിസ്റ്റ്...ഹെയര്‍ ഡ്രയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്ന് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്... പവന് 800 രൂപയുടെ കുറവ്  (2 hours ago)

കോഴിക്കോട് കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....  (3 hours ago)

സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വിലയില്‍ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends