സീരിയൽ നടൻ കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്; അബോധാവസ്ഥയിലായ നടനെ, ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ...
സീരിയൽ നടൻ കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയൽ ഷൂട്ട് കഴിഞ്ഞുള്ള മടക്ക യാത്രയില്‍ കാൽനടയായി പോവുകയായിരുന്ന താരത്തെ കെ.എസ്.ആർ.ടി.സി ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. സംഭവ സ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്ക് ഉള്ളതിനാൽ പ്ലാസ്റ്റിക് സർജറിയും നടത്തി. തുടർ ചികിത്സയും ശസ്ത്രക്രിയയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തും.
അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണെന്നും ഇനിയും ശസ്ത്രക്രിയ ആവശ്യമായതിനാൽ കോഴിക്കോട്ടേക്ക് പോവുകയാണെന്നും കാർത്തിക് ഒരു മാധ്യമത്തോട് പ്രതികരിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ കുറച്ച് നാളത്തേക്കെങ്കിലും മൗനരാഗത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരുമെന്നതില്‍ സങ്കടമുണ്ടെന്നും കാർത്തിക് പറയുന്നു.
ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് മൗനരാഗത്തിൽ കാർത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജു എന്ന കഥാപാത്രത്തിലൂടെയാണ്.
ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽ തന്നെ പ്രേക്ഷക മനസുകളില്‍ സ്ഥാനം പിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജുവിനെയാകും.
മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രത്തെയാണ്, കാർത്തിക്ക് അവതരിപ്പിക്കുന്നത്. സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് കാർത്തിക്കിന് ലഭിച്ച മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാർത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്.
ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയ രീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലും വേഷങ്ങൾ ലഭിച്ചു. അന്നൊന്നും ഷര്‍ട്ടിട്ട് അഭിനയിക്കാനുള്ള ഭാഗ്യം കാർത്തിക്കിന് ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ അന്നെല്ലാം കാർത്തിക്കിനെ കാണുമ്പോള്‍ നാട്ടുകാരുടേയും കൂട്ടുകാരുടേയും പ്രധാന ചോദ്യം നിനക്കൊരു ഷര്‍ട്ട് ഇട്ട് നടന്നൂടെ എന്നായിരുന്നുവെന്ന് കാർത്തിക്ക് തമാശ രൂപേണ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഇരുപതോളം വര്‍ഷമായിട്ട് മിനിസ്‌ക്രീനിലുണ്ടെങ്കിലും ഒരു ഐഡന്‍റിറ്റി തന്നത് മൗനരാഗമാണ് എന്ന് കാർത്തിക്ക് പറഞ്ഞിരുന്നു.
ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും മൗനരാഗത്തിലൂടെയാണ്. ഇപ്പോള്‍ പലരും ബൈജു എന്നാണ് വിളിക്കുന്നത് എന്നും കാർത്തിക്ക് മുമ്പ് നക്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കഥാപാത്രത്തിന്‍റെ അവസ്ഥയില്‍ അല്ലാത്ത ആളാണെന്നറിയുമ്പോള്‍ ചില പ്രായമായവര്‍ക്കൊക്കെ സന്തോഷം വരുന്നത് കാണാമെന്നും അങ്ങനെയുള്ള ചില സ്‌നേഹം എപ്പോഴും ഊര്‍ജം തരാറുണ്ടെന്നും കാർത്തിക്ക് പറയുന്നു. തന്റെ ജന്മനായുള്ള വിക്ക് കാരണം കേട്ടിട്ടുള്ള പരിഹാസങ്ങളെ കുറിച്ചും, നടൻ പ്രതികരിച്ചിരുന്നു.
എം.ജി ശ്രീകുമാർ അവതാരകനായ ടെലിവിഷൻ പരിപാടിയായ പറയാം നേടാമിൽ അതിഥിയായി വന്നപ്പോഴാണ് കാർത്തിക് മനസ് തുറന്നത്. 'എന്നോട് പല കൂട്ടുകാരും പറഞ്ഞിട്ടുണ്ട് നിനക്ക് ഒരിക്കലും ഡബ്ബ് ചെയ്യാൻ പറ്റില്ല അഭിനയിച്ച് പോകാൻ മാത്രമെ സാധിക്കൂവെന്ന്. നിന്റെ സ്വന്തം ശബ്ദം കൊടുക്കാൻ പറ്റില്ലെന്നും അവർ എന്നോട് പറയുമായിരുന്നു.
എനിക്ക് വിക്കുള്ളതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. ചില വാക്കുകൾ വരില്ല. സമയം ചോദിച്ചാലും ചിലപ്പോൾ പറയാൻ ബുദ്ധിമുട്ടും. ഇപ്പോൾ കുറെ മാറ്റം വന്നിട്ടുണ്ട്. മൗനരാഗത്തിലെ അണിയറപ്രവർത്തകരും ഡബ്ബിങ് ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ സ്ലാങും സഹായിക്കുന്നുണ്ട്' കാർത്തിക്ക് പ്രസാദ് പറഞ്ഞു.
ഭയങ്കര വിക്കുള്ള ആളായിരുന്നു ഞാൻ. സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടിയുട്ടുണ്ട്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ടീച്ചർ പാഠപുസ്തകം വായിക്കാൻ എന്റെ പേര് വിളിക്കുമ്പോൾ തന്നെ കുട്ടികൾ ചിരിക്കാൻ തുടങ്ങും. എന്നാൽ അത് എന്നെ ബാധിച്ചിട്ടേ ഇല്ല. പല കളിയാക്കലുകൾ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴല്ലേ ബോഡി ഷെയ്‌മിങ് എന്ന് പറയുന്നത്. എനിക്ക് വിക്ക് ഉള്ളതുകൊണ്ടാണ് എന്നെ ആ 'ദിലീപ്' സിനിമയിലേക്ക് വിളിക്കുന്നത് തന്നെ. പ്രത്യേകിച്ചും ഇമോഷൻസ് വരുമ്പോൾ തന്നെ വിക്ക് കൂടാറുണ്ട്. ചില അക്ഷരങ്ങൾ ജന്മനാ അങ്ങിനെയാണ്. ഈ ഒരു ഫീൽഡിലേക്ക് വരാൻ കാരണം കണ്ട സിനിമകളും, വായിച്ചാ പുസ്തകങ്ങളും ആയിരുന്നു. ഈ മേഖലയിൽ നില്ക്കാൻ എല്ലാവരും പ്രോത്സാഹനം നൽകി എന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha