ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ബാലതാരമായി ശ്രദ്ധേയനായി പിന്നീട് സംവിധായകനായി മാറിയ സൂര്യ കിരണ്‍ വിട പറഞ്ഞു...
ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ബാലതാരമായി ശ്രദ്ധേയനായി പിന്നീട് സംവിധായകനായി മാറിയ സൂര്യ കിരണ്‍ (മാസ്റ്റര്‍ സുരേഷ്) വിട പറഞ്ഞു. മലയാളത്തില്‍ നിരവധി ചിത്രങ്ങളിലും സീരിയലുകളിലും നായികയായി അഭിനയിച്ച സുചിത സഹോദരിയാണ്.
നടി കാവേരിയുടെ മുന്‍ ഭര്‍ത്താവാണ്.കടുത്ത മഞ്ഞപ്പിത്തം ബാധയെ തുര്‍ന്നാണ് മരണം. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി സൂപ്പര്‍ താരങ്ങളുടെ ഉള്‍പ്പെടെ 200 ലധികം ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
സത്യം എന്ന തെലുങ്ക്‌സൂ പ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്ടര്‍ 6 എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. തെലുങ്കില്‍ സംവിധായകനായി പ്രവര്‍ത്തിക്കുമ്പോഴാണ് കാവേരിയുമായി പ്രണയത്തിലാകുന്നത്.
2010 ല്‍ ആണ് കാവേരിയുമായി വിവാഹം.കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്..സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സൂര്യ കിരണ്‍ തെലുങ്ക്, ബിഗ് ബോസ് നാലില്‍ മത്സരാര്‍ത്ഥിയായാണ് മടങ്ങി എത്തിയത്.വരലക്ഷ്മി ശരത് കുമാര്‍ നായികയായി അഭിനയിച്ച സൂര്യ കിരണ്‍ സംവിധാനം ചെയ്ത അരസി റിലീസിന് ഒരുങ്ങവേയാണ് വിയോഗം.
al
https://www.facebook.com/Malayalivartha