സ്കൂട്ടറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നടി അരുന്ധതി നായരുടെ നിലയില്‍ മാറ്റമില്ല... വെന്റിലേറ്ററില്‍ തുടരുന്നു
സ്കൂട്ടറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നടി അരുന്ധതി നായരുടെ നിലയില്‍ മാറ്റമില്ല... വെന്റിലേറ്ററില്‍ തുടരുന്നു . മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണുള്ളത്.
സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അരുന്ധതി നായര്‍ക്ക് അപകടമുണ്ടായത്. ചികിത്സക്ക് സഹായം ആവശ്യമാണെന്ന് കാണിച്ച് നടി ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. മലയാളം, തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി ശ്രദ്ധിക്കപ്പെടുന്നത്.
തമിഴിലൂടെയായിരുന്നു സിനിമ പ്രവേശനം. 2018-ല്‍ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകന് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ചുവടുവെക്കുന്നത്. വിജയ് ആന്റണിയുടെ സൈത്താന്‍ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായി മാറിയത്.
അതേസമയം ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിങ്ങിനുശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങവേ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. ഒടുവില്‍ അതുവഴി പോയ വാഹനത്തിലുള്ളവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha