സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോൾക്ക് ആൺ സുഹൃത്തുക്കളുണ്ട്; വീട്ടിൽ വരുമ്പോഴും ദേഹത്ത് അടിച്ചും പിടിച്ചുമൊക്കെ നടക്കാറുണ്ട്; കുറച്ച് ഓവറായതായി എനിക്കും തോന്നിയിട്ടുണ്ട്; തെറ്റായും തോന്നി; പിന്നെ ജനങ്ങൾ എല്ലാം അക്സപ്റ്റ് ചെയ്യില്ല; കമെന്റ് ബോക്സിൽ കണ്ടത്; എമർജൻസി ഉണ്ടെങ്കിൽ വിളിക്കാമെന്ന് ബിഗ് ബോസ് ടീം പറഞ്ഞിരുന്നു; അങ്ങനെയാണ് അന്ന് വിളിച്ചത്; തുറന്നടിച്ച് ജാസ്മിന്റെ പിതാവ്
താൻ മകളെ ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി ജാസ്മിന്റെ പിതാവ് ജാഫർ. 'അവളുടെ ഗെയിം കണ്ട് കുഴപ്പമൊന്നും തോന്നിയില്ല. അവൾ ആഗ്രഹിച്ച് കിട്ടിയതാണ് ആ അവസരം. ഞങ്ങൾക്ക് വളരെ സന്തോഷമാണ്. തുടക്കത്തിൽ അവൾക്ക് നല്ല സപ്പോർട്ടുണ്ടായിരുന്നു.'
'എന്റെ മകളെ എനിക്ക് നന്നായി അറിയാം. അവൾ ഗെയിം സ്പിരിറ്റിൽ എടുത്തതാണ്. പിന്നെ ജനങ്ങൾ എല്ലാം അക്സപ്റ്റ് ചെയ്യില്ല. തെറ്റ് തെറ്റായിട്ട് തന്നെ ജനങ്ങൾ ചൂണ്ടി കാണിക്കും. അതുകൊണ്ട് തന്നെ ജനങ്ങൾ പറയുന്നതിൽ ഞാൻ തെറ്റ് പറയുന്നില്ല എന്ന് ജാഫർ പറഞ്ഞു. കുറച്ച് ഓവറായതായി എനിക്കും തോന്നിയിട്ടുണ്ട്. തെറ്റായും തോന്നി.
എനിക്ക് തോന്നിയ സ്ഥിതിക്ക് ജനങ്ങൾക്കും തോന്നാതിരിക്കില്ല.' 'പിന്നെ എനിക്ക് എന്റെ മകളെ അറിയാം. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോൾക്ക് ആൺ സുഹൃത്തുക്കളുണ്ട്. വീട്ടിൽ വരുമ്പോഴും ദേഹത്ത് അടിച്ചും പിടിച്ചുമൊക്കെ നടക്കാറുണ്ട്. അത് നമ്മൾ അത്ര കാര്യമാക്കാറില്ല. അവളുടെ ആൺ സുഹൃത്തുക്കളെ എനിക്ക് നന്നായി അറിയാം. ഞാൻ തെറ്റിലേക്ക് പോകുന്നയാളല്ലെന്ന് അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.' 'ഓഡിയൻസ് നല്ല രീതിയിൽ എടുക്കുമെന്ന് കരുതിയാകും അവൾ ആ ഗെയിം കളിച്ചത്.
കമന്റ് ബോക്സ് കണ്ടാൽ അറിയാം അത് ജനങ്ങൾ ഇടുന്നതല്ല. ഫേക്ക് അക്കൗണ്ടുകളിൽ നിന്നും വരുന്നതാണെന്ന്. മോൾക്ക് നെഗറ്റീവ് വരുന്നുണ്ടെന്നത് ശരിയാണ്. പക്ഷെ അതിൽ അറുപത് ശതമാനവും ഫേക്ക് അക്കൗണ്ടുകളിൽ നിന്നും വരുന്നതാണ്. ബാക്കി മാത്രമാണ് ജനങ്ങൾ ഇടുന്നത്.
ജാസ്മിൻ ഓവറാണെന്ന് എനിക്ക് പോലും തോന്നിയിട്ടുണ്ട് എന്നും ജാഫർ പറഞ്ഞു. 'എന്റെ മകളാണെന്ന് കരുതി എല്ലാം ശരിയാണെന്ന് ഞാൻ പറയില്ല. തെറ്റ് തെറ്റ് തന്നെയാണ്. എമർജൻസി ഉണ്ടെങ്കിൽ വിളിക്കാമെന്ന് ബിഗ് ബോസ് ടീം പറഞ്ഞിരുന്നു. അങ്ങനെയാണ് വയ്യായ്ക വന്നപ്പോൾ ഞാൻ വിളിച്ചത്. എനിക്ക് രണ്ട് മക്കളേയുള്ളു. അതുകൊണ്ട് മോളോട് സംസാരിക്കണമെന്ന് തോന്നി.
കഴിഞ്ഞ ദിവസം വയ്യായ്ക വന്നപ്പോൾ ആശുപത്രിയിൽ പോയിരുന്നു. ഡോക്ടർ മരുന്ന് തന്നു.' 'ബാക്കി ചെക്കപ്പുകൾ ചെയ്ത് ചൊവ്വാഴ്ച ആശുപത്രിയിൽ പോകും. അപ്പോൾ ചിലപ്പോൾ ആൻജിയോപ്ലാസ്റ്റി ചെയ്യും. അസുഖത്തിന്റെ അവസ്ഥ മോളോട് പറഞ്ഞശേഷം നല്ലോണം ഗെയിം കളിക്കാനും ഞാൻ പറഞ്ഞു. താൻ കളിക്കുന്നത് അത്ത കണ്ടത് കൊണ്ടാണോ അസുഖം കൂടിയത് എന്ന ചിന്ത അവൾക്ക് വന്നോയെന്ന് അറിയില്ല.
തെറ്റുണ്ടെങ്കിൽ അവൾക്ക് ഞാൻ ചൂണ്ടി കാണിച്ച് കൊടുക്കാറുണ്ട്. ആദ്യം അറ്റാക്ക് വന്നപ്പോൾ പുനലൂർ ഗവൺമെന്റ് ആശുപത്രിയിലാണ് പോയത്.' 'അവിടെ വെച്ച് ഗുളിക തന്നിട്ട് പെട്ടന്ന് മെഡിക്കൽ കോളജിൽ കൊണ്ടുപൊക്കോളാൻ പറഞ്ഞു. ഒരു സ്റ്റെപ്പ് നടത്തരുതെന്നാണ് ഡോക്ടർ അന്ന് പറഞ്ഞത്. എന്നിട്ടും നടന്ന് വണ്ടിയിൽ കയറിയ ആളാണ് ഞാൻ.
ആ എനിക്ക് വീണ്ടും ഒരു വയ്യായ്ക വന്നുവെന്ന് കരുതി ജങ്ഷനിലേക്കൊന്നും പോകാൻ പാടില്ലേ? ഒരോരുത്തർ ഇതൊക്കെ പടച്ചുവിടുന്നത് വ്യൂസിന് വേണ്ടിയാണ്.' 'സീക്രട്ടായി ഞങ്ങൾ ഒന്നും ചെയ്യുന്നില്ല. മകൾ തിരിച്ച് വന്നാൽ പൊന്നുപോലെ ഏറ്റെടുക്കാൻ ഞാനുണ്ട്', എന്നാണ് ജാസ്മിന്റെ പിതാവ് പറഞ്ഞത്. ഓഡീഷന് പോയപ്പോൾ തങ്ങൾ ഗബ്രിയോട് മിണ്ടിയിട്ടില്ലെന്നും പാസ് ചെയ്ത് പോകുന്നത് മാത്രമാണ് കണ്ടതെന്നുമാണ് ജാസ്മിന്റെ ഉമ്മ പറഞ്ഞത്.
https://www.facebook.com/Malayalivartha