'ഓര്‍മ്മകളില്‍ ഇന്നസെന്റ്' ചാലക്കുടിക്കാര്‍ക്ക് ഇന്നസെന്റിന്റെ പ്രചാരണകാലം മറക്കാനാകില്ല... നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട് തികയുന്നു...
'ഓര്‍മ്മകളില്‍ ഇന്നസെന്റ്' ചാലക്കുടിക്കാര്‍ക്ക് ഇന്നസെന്റിന്റെ പ്രചാരണകാലം മറക്കാനാകില്ല... നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട് തികയുന്നു...
വോട്ട് ചോദിക്കുന്നതിനിടെ ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നാടിന്റെ വികസനകാഴ്ചപ്പാടുകള്‍ ലളിതമായും സരസമായും അവരോട് വിവരിക്കാനും ഇന്നസെന്റ് ശ്രമിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകളുടെയും ചെറുപ്പക്കാരുടെയും ഇഷ്ടം പെട്ടെന്ന് പിടിച്ചുപറ്റി. ഗ്രാമങ്ങളില്‍ ഇന്നസെന്റ് വോട്ട് ചോദിച്ചെത്തുമ്പോള്‍ സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പേര്‍ ഓടിയെത്തിയിരുന്നു. സിനിമയിലെന്നപോലെ നേര്‍ജീവിതത്തിലും ഇന്നസെന്റ് നര്‍മ്മം സൂക്ഷിച്ചിരുന്നു.
ഇന്നസെന്റിന്റെ ഹാസ്യത്തില്‍ പൊതിഞ്ഞ കഥകളും അനുഭവങ്ങളും പ്രചാരണവേദികളെ രസിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങും മുന്‍പേ വോട്ടര്‍മാര്‍ ചിരി ആരംഭിക്കും. അദ്ദേഹം മൈക്ക് വിട്ടൊഴിയും വരെ ആ ചിരി നീളും. 2014 ല്‍ പി.സി. ചാക്കോയെ തോല്‍പ്പിച്ച അദ്ദേഹം കഴിഞ്ഞ തവണ ബെന്നി ബെഹ്നാനോട് പരാജയപ്പെട്ടു. ഇന്നസെന്റിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ഇന്ന് വൈകുന്നേരം നാലരയ്ക്ക് ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ് സമാജം ശ്രീനാരായണ ഹാളില്‍ ചേരുന്ന കലസാംസ്‌കാരിക സംഗമം ഇന്നസെന്റിന്റെ പത്നി ആലീസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആര്‍. ബിന്ദു അദ്ധ്യക്ഷയാകും.
'ഓര്‍മ്മകളില്‍ ഇന്നസെന്റ്' സാംസ്‌കാരിക സംഗമത്തില്‍, സത്യന്‍ അന്തിക്കാട്, കമല്‍, വി.കെ. ശ്രീരാമന്‍, അശോകന്‍ ചരുവില്‍, സിബി കെ. തോമസ്, പ്രേംലാല്‍, ഗായത്രി വര്‍ഷ, സിജി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും.നാടിന്റെ ഹൃദയത്തില്‍ വിരാജിക്കവേയാണ് ഇന്നസെന്റ് യാത്രയായത്. അരനൂറ്റാണ്ടു കാലം ചലച്ചിത്രാസ്വാദകരുടെ ഹൃദയം നിറച്ച് നമ്മോടൊപ്പം ഇന്നസെന്റുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha