സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെ...വിമര്‍ശനത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്
സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെയാണെന്ന വിമര്‍ശനത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്. മകളെ സിനിമ കാണിക്കാതിരിക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നെന്നും മകള്‍ ഒരു ആക്ടര്‍ എന്ന നിലയിലായിരിക്കില്ല തന്റെ ഒരു സിനിമ ആസ്വദിക്കുകയെന്നും പൃഥ്വി പറഞ്ഞു. അവള്‍ കൊച്ചു കുട്ടിയാണ്. അച്ഛന്‍ ഒരു നടനാണെന്നും സ്‌ക്രീനില്‍ ഒരു കഥാപാത്രത്തെത്തെയാണ് അവതരിപ്പിക്കുന്നത് എന്നൊന്നും തിരിച്ചറിയാന്‍ അവള്‍ക്ക് കഴിയണമെന്നില്ല. അതുകൊണ്ടാണ് എന്റെ മകളെ എന്റെ സിനിമകള്‍ കാണിക്കാത്തത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്കെതിരെയുള്ള വിമര്‍ശനത്തിന് താരം മറുപടി നല്‍കിയത്.
പൃഥ്വിരാജിന്റെ വാക്കുകള്‍...
എന്റെ മോളെ ഞാന്‍ എന്റെ സിനിമകള്‍ കാണിച്ചിട്ടില്ലെന്ന് ഞാന്‍ ഒരു സമയത്ത് പറയുകയുണ്ടായി. അതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുമുണ്ടായി. സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ എങ്ങനെയാണ് ആളുകളോട് കുടുംബസമേതം സിനിമ കാണണം എന്ന് പറയാന്‍ പറ്റുന്നത് എന്ന രീതിയിലായിരുന്നു ആ വിമര്‍ശനം.
അന്ന് ഞാന്‍ അതില്‍ ഒരു എക്സ്പ്ലനേഷന്‍ കൊടുത്തിരുന്നു. ഇപ്പോള്‍ അമല പോളിന് നാളെ ഒരു കുഞ്ഞുണ്ടായാല്‍ ആ കുഞ്ഞിനെ തിയേറ്ററില്‍ കൊണ്ടുപോയി എന്റെ ഒരു സിനിമ കാണിക്കുകയാണെങ്കില്‍ ആ കുഞ്ഞ് കാണുന്നത് പൃഥ്വിരാജ് എന്ന നടനെയായിരിക്കും. എന്നാല്‍ എന്റെ മോള്‍ എന്റെ ഒരു സിനിമ കാണുമ്പോള്‍ അവിടെ കാണുക അവളുടെ അച്ഛനെയായിരിക്കും. അവള്‍ കൊച്ചു കുട്ടിയാണ്. അച്ഛന്‍ ഒരു നടനാണെന്നും സ്‌ക്രീനില്‍ ഒരു കഥാപാത്രത്തെത്തെയാണ് അവതരിപ്പിക്കുന്നത് എന്നൊന്നും തിരിച്ചറിയാന്‍ അവള്‍ക്ക് കഴിയണമെന്നില്ല. അതുകൊണ്ടാണ് എന്റെ മകളെ എന്റെ സിനിമകള്‍ കാണിക്കാത്തത്.
അവള്‍ വളര്‍ന്ന് പ്രായമാകുമ്പോള്‍ ഞാന്‍ അഭിമാനപൂര്‍വം അവളുടെ മുന്‍പില്‍ എന്റെ സിനിമകള്‍ കാണിക്കും. എന്റെ മകള്‍ക്ക് എന്റെ ഒരു സിനിമ കാണാന്‍ താത്പര്യം ഉണ്ടാകുമ്പോള്‍ എന്റെ ഈ സിനിമ കാണാന്‍ മാത്രം ഉള്ള ഒരു പ്രായവും പക്വതയും ആകുന്ന സമയത്ത് ഞാന്‍ അഭിമാനപൂര്‍വം തന്നെ ആടുജീവിതം അവളെ കാണിക്കും. എന്റെ വലിയൊരു അച്ചീവ്മെന്റ് ആയി തന്നെ ഈ സിനിമ അവളെ കാണിക്കും. ഒരു സമയത്ത് അവള്‍ എന്നോട് ചോദിക്കുകയാണ്, അച്ഛാ ഒരു ആക്ടര്‍ ആകുക എന്ന് വെച്ചാല്‍ എന്താണ്, ഒരു ആക്ടര്‍ ആകാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാലും ഞാന്‍ ഈ സിനിമയാണ് കാണിക്കാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha