ശബ്ദം തിരികെ കിട്ടാന്‍ സര്‍ജറി ചെയ്തു... ഇപ്പോഴത്തെ അവസ്ഥ പങ്കുവച്ച് നടി താരകല്യാണ്‍
സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടി താരകല്യാണ്‍ താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം തന്റെ ശബ്ദം പോയ കാര്യം പങ്കുവച്ചത്. ഇപ്പോഴിതാ സര്‍ജറിക്ക് ശേഷമുള്ള കാര്യങ്ങളും ഡോക്ടറുടെ വിശദീകരണവുമൊക്കെ ഉള്‍പ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.
സര്‍ജറി കഴിഞ്ഞു രണ്ടാഴ്ച ആയി, ശബ്ദം തീരെ ഇല്ലെന്നുതന്നെ പറയാം. വീഡിയോ എടുക്കുന്നത് എ ഐ വഴിയാണ്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തില്‍ വീഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും താര കല്യാണ്‍ പറയുന്നു. പിന്നീട് സംസാരിച്ചത് താരയുടെ ഡോക്ടര്‍ ആണ്.
ഉറപ്പായും ശബ്ദം തിരികെ വരും. എല്ലാ രോഗികളിലും അത് തിരികെ കിട്ടാന്‍ സമയത്തില്‍ വ്യത്യാസം വരും. Spasmodic Dysphonia എന്ന പേര് ഭീകരം ആണെങ്കിലും രോഗം അത്ര ഭീകരം അല്ല. വ്യക്തമായ കാരണം അറിയില്ല. പക്ഷേ ഇത് ഉണ്ടായത് ഒരു പക്ഷെ ശബ്ദം ഒരുപാട് സമയം ഉപയോഗിക്കുന്നതു കൊണ്ടാകാമെന്ന് താരയുടെ ഡോക്ടര്‍ പറയുന്നു.
സാധാരണ ഇതിന്റെ മെഡിസിന്‍ എന്ന് പറയുന്നത് ബോട്ടോക്‌സ് ആണ് അത് വോക്കല്‍ കോഡിലേക്ക് ഇന്‍ജെക്റ്റ് ചെയ്യുക എന്നുള്ളതാണ് പതിവ്. എന്നാല്‍ ആറുമാസത്തില്‍ കൂടുതല്‍ അതിന്റെ എഫെക്ട് കിട്ടാന്‍ പ്രയാസമാണ്. എങ്കിലും കൂടുതലും ആളുകള്‍ ഇതാണ് എടുക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ ആയിരം പേരോളം ആളുകള്‍ ഈ രോഗം സഹിക്കുന്നവര്‍ ആണ്.
സര്‍ജറി ചെയ്യാന്‍ ചിലര്‍ക്ക് ഭയം ആണ്. ഇന്‍ജെക്ഷന്‍ ഭയമില്ല. വോക്കല്‍ കോഡില്‍ ഇന്‍ജെക്ഷന്‍ ചെയ്യുന്നത് ഇന്ത്യയില്‍ തന്നെ വളരെ കുറച്ചു സെന്ററുകളില്‍ ആണ്. ഇത് ഒറ്റപ്പെട്ട രോഗാവസ്ഥയല്ല. കേരളത്തില്‍ തന്നെ ഈ രോഗം വന്ന പലരും ഉണ്ട്. വക്കീലന്മാരും ടീച്ചേഴ്സും അടക്കം പലരും. അതുകൊണ്ട് പേടിക്കാനൊന്നും ഇല്ല. ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്നവും ഉണ്ട്. അത്രമാത്രമെന്ന് താര പറഞ്ഞു.
https://www.facebook.com/Malayalivartha