ഒരിക്കല്‍ വിവാഹനിശ്ചയത്തിന് പിന്നാലെ കാമുകന്‍ തന്നെ ചതിച്ചതിനെ കുറിച്ച് സണ്ണിലിയോണ്‍ പറയുന്നത്...
പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡിലെത്തി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോണ്‍. ജിസ്മം-2 വിലൂടെഹിന്ദി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരം ക്രമേണ തെന്നിന്ത്യന്‍ സിനിമകളിലും ചുവടുറപ്പിച്ചു. സിനിമാ അഭിനയവും സാമൂഹ്യപ്രവര്‍ത്തനങ്ങളും സ്റ്റേജ് ഷോകളുമെല്ലാമായി സജീവമാണ് താരം.
വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം കാമുകന്‍ നടത്തിയ ചതി വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമാണ് കാമുകന്‍ തന്നെ വഞ്ചിച്ചതെന്നാണ് സണ്ണി ലിയോണ്‍ ഒരു റിയാലിറ്റി ഷോയില്‍ പറഞ്ഞത്. നിശ്ചയിച്ച വിവാഹം നടക്കാന്‍ രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ പോലും എടുത്ത ശേഷം കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും സണ്ണി പറയുന്നു.
സണ്ണി ലിയോണിന്റെ വാക്കുകള്‍
'എന്റെ ഇപ്പോഴത്തെ ഭര്‍ത്താവിനെ കാണുന്നതിന് മുമ്പ് ഒരിക്കല്‍ എന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹം അടുത്തപ്പോഴാണ് എന്തോ കുഴപ്പമുള്ളതായി തോന്നിയത്. അവന്‍ എന്നെ ചതിക്കുകയാണെന്ന് എനിക്ക് തോന്നി.അവനോട് തന്നെ നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഞാന്‍ചോദിച്ചു, 'ഇല്ല ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ല' എന്നായിരുന്നു മറുപടി. ഇത് സംഭവിക്കുന്നത് ഞങ്ങളുടെ വിവാഹം നടക്കേണ്ടതിന് രണ്ട് മാസം മുമ്പായിരുന്നു.
ഹവായിയില്‍ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നിശ്ചയിച്ചിരുന്നു. വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നു, പണമിടപാട് നടത്തി എല്ലാം ചെയ്തു.ശരിക്കും ആക്കാലത്ത് അത് മോശം അവസ്ഥയാണ് ഉണ്ടാക്കിയത്. ദൈവം അതിശയകരമായ കാര്യങ്ങള്‍ ചെയ്യുന്നു. ഞാന്‍ ആ അവസ്ഥയും മറികടന്നു. ദൈവം ഒരു മാലാഖയെ അയയ്ക്കുകയായിരുന്നു. അതാണ് എന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് വൈബര്‍. എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ എന്റെ അമ്മ മരിച്ചപ്പോള്‍ അവന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. നിങ്ങള്‍ അര്‍ഹിക്കുന്നത് കിട്ടാന്‍ വലിയൊരു പദ്ധതി ദൈവത്തിന് കാണും അതിനാണ് ഇതെല്ലാം' സണ്ണി ലിയോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha