Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഹൈക്കോടതി ജസ്റ്റിസ് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വച്ചത് ഒരു വർഷത്തിലേറെ:- കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമർശങ്ങൾ...

11 APRIL 2024 03:35 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ ഹൈക്കോടതി ജഡ്ജിനെതിരെ ഗുരുതര ആരോപണം ഉയർന്നിരിക്കുകയാണ്. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിനെതിരെയാണ് ആരോപണം. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജസ്റ്റിസ് പേഴ്സണല്‍ കസ്റ്റഡിയില്‍ വെച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഒരു വര്‍ഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. മെമ്മറി കാര്‍ഡ് സീല്‍ ചെയ്ത കവറില്‍ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ ഭാഗത്തുനിന്ന് തന്നെ ഗുരുതര വീഴ്ച വന്നിരിക്കുന്നത്. കോടതി ജീവനക്കാരുടെ മൊഴിയില്‍ ജസ്റ്റിസിനെതിരെ ഗുരുതര പരാമര്‍ശമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബെഞ്ച് ക്ലാര്‍ക്ക് മഹേഷ് മോഹന്റേയും പ്രോപ്പര്‍ട്ടി ക്ലാര്‍ക്ക് ജിഷാദിന്റേതുമാണ് മൊഴി. മഹേഷ് നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചത് ജസ്റ്റിസ്സിന്റെ നിര്‍ദ്ദേശ പ്രകാരമെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണിലാണ് മഹേഷ് മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിച്ചത്. 2018 ഡിസംബര്‍ 13ന് രാത്രി 10.58ന് വീട്ടില്‍ വെച്ചാണ് മഹേഷ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചത്. മെമ്മറി കാര്‍ഡ് പരിശോധിച്ച മൈക്രോമാക്സ് ഫോണ്‍ നഷ്ടമായെന്ന് മഹേഷ് മൊഴി നൽകിയിട്ടുണ്ട്.

അന്വേഷണത്തിൽ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിശദീകരണം തേടിയില്ലെന്ന് വിമര്‍ശനം ഉയർന്നിട്ടുണ്ട്. ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് ആണ് അന്വേഷണ റിപ്പോർട്ട് സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് ഉള്‍പ്പടെ മൂന്ന് പേരാണ് നിയമ വിരുദ്ധമായി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി കെ ബാബു അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.

മെമ്മറി കാര്‍ഡ് ഉള്‍പ്പടെ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതി ചെസ്റ്റില്‍ സൂക്ഷിക്കണമെന്നതാണ് നിയമം. ഓപ്പണ്‍ കോടതിയില്‍ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തില്‍ മാത്രമെ ഇത് പരിശോധിക്കാന്‍ പാടുള്ളൂ എന്നും നിയമം അനുശാസിക്കുന്നു. പക്ഷേ ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കോടതികളില്‍ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിച്ചത്.

മെമ്മറി കാർഡ് ജില്ല സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹൻ പരിശോധനയ്ക്കായി വീട്ടിൽ കൊണ്ടുപോയി എന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ജില്ല സെഷൻസ് കോടതി ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇത് ഉള്ളത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എന്താണെന്ന് അറിയാൻ സെഷൻസ് കോടതി ജഡ്ജിയുടെ അനുമതിയോടെയായിരുന്നു ഇതെന്നും അതിനാൽ തെറ്റില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുവെന്നും അതിജീവിതയുടെ ഹർജിയിൽ പറയുന്നു.

2018 ഡിസംബർ 13-ന് രാത്രി 10.58-ന് മെമ്മറി കാർഡ് കോടതി ജീവനക്കാരൻ പരിശോധിച്ചു എന്നത് പേടിയോടെയല്ലാതെ വായിക്കാനാകില്ലെന്നും അതിജീവിത പറയുന്നു. ജഡ്ജിയുടെ അനുമതിയോടെയാണ് മെമ്മറി കാർഡ് വീട്ടിൽ കൊണ്ടു പോയതെന്ന ക്ലാർക്കിന്റെ മൊഴിയിൽ അന്നത്തെ ജഡ്ജിയോട് ചോദിച്ച് വ്യക്തത വരുത്തിയിട്ടില്ല. മെമ്മറി കാർഡ് കൈപ്പറ്റിയ പ്രോപ്പർട്ടി ക്ലാർക്കിന്റെ മൊഴിയും എടുത്തിട്ടില്ല. ആരാണ് അതെന്നുപോലും റിപ്പോർട്ടിലില്ല.

 

ഏത് ദിവസമാണ് താൻ മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയതെന്ന് ഓർമിക്കാൻ കഴിയുന്നില്ലെന്ന് മഹേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. സി.ബി.ഐ. പ്രത്യേക കോടതിയുടെ പരിഗണനയിലിരിക്കെ 2021 ജൂലായ്‌ 19 പകൽ 12.19- നു ശേഷമാണ് മെമ്മറി കാർഡ് പരിശോധിച്ചിരിക്കുന്നത്. ശിരസ്തദാർ താജുദ്ദീനായിരുന്നു ഫോണിൽ പരിശോധന നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഈ ഫോൺ തിരൂരിനും എറണാകുളത്തിനുമിടയിൽ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടമായി എന്നാണ് താജുദ്ദീൻ മൊഴി നൽകിയിരിക്കുന്നത്. ഫോൺ 2022 ഫെബ്രുവരിയിൽ നഷ്ടമായി എന്നാണ് പറയുന്നത്. എന്നാൽ, ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു എന്ന വാർത്തയെ തുടർന്ന് തന്റെ ഫോൺ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി എന്ന് താജുദ്ദീൻ മൊഴി നൽകി. എന്നാൽ, മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തു വരുന്നത് തന്നെ 2022 ജൂലായിലോ ഓഗസ്റ്റിലോ ആണെന്നരിക്കെ ആ വാദം തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കാൻ ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളൊന്നും പരിശോധിച്ചിട്ടില്ല. അന്വേഷണത്തിലെ കണ്ടെത്തൽ മുൻപ് വിദഗ്ധർ കണ്ടെത്തിയതിൽനിന്ന് ഭിന്നമാണ്. തുടർ നടപടി സ്വീകരിക്കാനുള്ള കണ്ടെത്തലുകളൊന്നുമില്ലെന്ന റിപ്പോർട്ടിലെ പരാമർശവും തെറ്റാണെന്നും ഹർജിയിൽ പറയുന്നു. 51 പേജുള്ള ഉപഹർജിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി മുതൽ ജില്ല സെഷൻസ് കോടതിയിൽ വരെ നടന്ന സംഭവങ്ങളും വിവരിക്കുന്നുണ്ട്.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ ഗുരുതര ആരോപണമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനും അഭിഭാഷകർക്കും അവർ തന്റെ ലാപ്ടോപ്പിൽ കാണിച്ചു നൽകിയെന്നും പ്രോസിക്യൂഷന്റെ നിർദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി.ബി. മിനി വഴി ഫയൽ  ചെയ്തിരിക്കുന്ന ഉപഹർജിയിൽ ആരോപിക്കുന്നു.

എന്നാൽ ഇവരെയടക്കം മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച എല്ലാവരെയും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും വിശദീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍...  (4 minutes ago)

മാര്‍ട്ടിന്‍ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തില്‍ എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തല്‍... പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്...  (11 minutes ago)

വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം  (33 minutes ago)

കളിക്കാന്‍ വന്നവര്‍ കളി പഠിച്ചു... മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ; സസ്പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; ഇന്ന് സത്യപ്രതിജ്ഞയ്ക്ക്  (37 minutes ago)

ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 10 മുതല്‍ ആരംഭിക്കും  (48 minutes ago)

ഉജ്ജ്വലമായ തിരിച്ചുവരവ്... ചെന്നൈയിന്‍ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്  (1 hour ago)

ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം  (1 hour ago)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്....  (1 hour ago)

തിരുവല്ല മുത്തൂരില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു...സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര ക  (2 hours ago)

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം.... സമ്മേളന കാലയളവ് ഡിസംബര്‍ ഇരുപത് വരെ...  (2 hours ago)

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു  (9 hours ago)

നടന്‍ ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടഞ്ഞു  (10 hours ago)

വയനാട്ടിൽ ചരിത്ര വിജയം നേടി പ്രിയങ്ക ​ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു; പിണറായി വിജയന്റെ ദുർഭരണത്തെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ  (15 hours ago)

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (16 hours ago)

Malayali Vartha Recommends