മുംബൈ : ബുധനാഴ്‌ച ജസ്‌ലോക് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ച മനീഷാ കൊയ്‌രാള കഴിഞ്ഞ ദിവസം ആസ്‌പത്രി വിട്ടു. കൂടുതല്‍ ചികിത്സകള്‍ക്കായി വിദേശത്തേക്ക് കൊണ്ടുപോകാനാണെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിലും ആസ്‌പത്രിയെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.രോഗത്തെക്കുറിച്ചും കൂടുതല്‍ വ്യക്തമാക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ച മനീഷയെ അര്‍ബുദ വിഭാഗം മേധാവി ഡോ.സുരേഷ് അദ്വാനിയാണ് പരിശോധിച്ചത്. അടിയന്തരമായി അമേരിക്കന്‍ വിസയ്‌ക്ക് ശ്രമിക്കുന്ന മനീഷയും കുടുംബവും ഇന്ന് യാത്ര തിരിക്കുമെന്നാണ് കരുതുന്നത്. നേപ്പാളിലെ പ്രമുഖ രാഷ്‌ട്രീയ കുടുംബത്തിലെ അംഗമായ മനീഷ ഒട്ടേറെ ഹിന്ദി,മലയാളം,തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.. പതിനാലം മുംബൈ ചലച്ചിത്ര മേളയാണ് മനീഷ പങ്കെടുത്ത അവസാന പൊതുപരിപാടി.