Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...


പുതിയ ആണവ നീക്കവുമായി ഇറാൻ...കടുത്ത ആശങ്കയിൽ ലോകം.. സഹകരിക്കുന്നതിൽ ഇറാൻ പൂർണമായും പരാജയപ്പെട്ടുവെന്ന് യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ്.. യുറേനിയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്..

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!

20 APRIL 2024 01:31 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മികച്ച സംവിധായകരെ എടുത്താൽ അതിൽ ആദ്യ പേരുകളിൽ ഒന്നായിരിക്കും ജോഷിയുടേത്. പതിറ്റാണ്ടുകളായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന സംവിധായകനാണ് അദ്ദേഹം.

മലയാളത്തിലെ പ്രഗൽഭരായ പല തിരക്കഥാകൃത്താക്കളോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെ സൂപ്പർ താരങ്ങളെയെല്ലാം നായകന്മാരാക്കി ജോഷി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ എല്ലാവരെയും ഒന്നടങ്കം ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.

ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്നു. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടു.

ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. അടുക്കള ഭാഗത്തെ ജനാല വഴിയാണ് കള്ളൻ‍ അകത്തു കയറിയത്. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ജോഷിയുടെ പനമ്പള്ളി നഗർ 10 th ക്രോസ് റോഡിലുള്ള B സ്ട്രീറ്റിൽ ഹൗസ് നമ്പർ 347 അഭിലാഷം വീട്ടിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മോഷണം നടക്കുന്നത്. വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്.

ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

രാത്രി 1.30നു ശേഷമാണ് ജോഷി ഉറങ്ങിയത്. ഇന്ന് പുലർച്ചെ മോഷണം നടന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദ​ഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

വീട്ടിൽ ജോഷി ഭാര്യ സിന്ധു, മരുമകൾ വർഷ , 3 കുട്ടികൾ എന്നിവർ ഉണ്ടായിരുന്നു. പുലർച്ചെ 5.30 മണിയോടെ സിന്ധുവും ജോഷിയും ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടുജോലിക്കാരി കോന്തുരുത്തി സ്വദേശി ക്ലിൻസി ജോലിക്കാരിയുടെ മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു.

CCTV ദൃശ്യത്തിൽ ഏകദേശം 30 വയസ്സു തോന്നിക്കുന്ന ടീഷർട്ടും തൊപ്പിയും കറുത്ത ഷാളും ധരിച്ചയാൾ ജനൽ തുറക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തി. പിന്നീട് CCTV തിരിച്ചു വച്ചു കളഞ്ഞു, ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റും സ്ഥലത്തെത്തിയിട്ടുണ്ട്, ജോഷിയുടെ മകൻ അഭിലാഷ് ടോമിയുടെ മൊഴിയെടുക്കുന്നുണ്ട്.

പ്രശസ്ത ചലച്ചിത്ര സംവിധായകരായ എം. കൃഷ്ണൻ നായരുടെയും ജെ . ശശികുമാറിൻ്റെയും കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ചാണ് ജോഷി തൻ്റെ കരിയർ ആരംഭിച്ചത്. 1978ൽ പുറത്തിറങ്ങിയ ടൈഗർ സലിം എന്ന ചിത്രമായിരുന്നു ജോഷി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം.

അതിനുശേഷം ജയനെ നായകനാക്കി മൂർഖൻ എന്ന സിനിമ സംവിധാനം ചെയ്തു. പ്രേംനസീർ, മധു എന്നിവർ നായകന്മാരായ രക്തം ആയിരുന്നു ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ മൂന്നാമത്തെ ചിത്രം. മമ്മൂട്ടിയുമായി ചേർന്ന് ജോഷി ഒട്ടനവധി ഹിറ്റു ചിത്രങ്ങൾ ഒരുക്കി. നായർസാബ്, ന്യൂഡൽഹി, സംഘം, നിറക്കൂട്ട്, എന്നിവയൊക്കെ അതിൽ ചിലതാണ്. മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിൽ പുറത്തു വന്ന സിനിമകൾ വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളുമായിരുന്നു.

മോഹൻലാൽ നായകനായ ആദ്യ ജോഷി ചിത്രം 1987ൽ പുറത്തിറങ്ങിയ "ജനുവരി ഒരു ഓർമ്മ" ആണ്. 1984-ൽ ജോഷി ഹിന്ദി സിനിമയും സംവിധാനം ചെയ്തു. ധർമ്മ ഔർ ഖനൂൻ ചിത്രത്തിൽ രാജേഷ്ഖന്നയും ധർമ്മേന്ദ്രയുമായിരുന്നു നായകൻമാർ. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അത്.

മലയാളത്തിനും ഹിന്ദിക്കും പുറമേ 1998ൽ എയർപോർട്ട് എന്ന തമിഴ് ചിത്രവും ജോഷി സംവിധാനം ചെയ്‌തു. തെലുങ്ക്, കന്നഡ ഭാഷകളിലും ജോഷി സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മ മലയാളത്തിലെ എല്ലാ താരങ്ങളെയും വച്ച് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു. വലിയ കൊമേഴ്സ്യൽ ഹിറ്റുകൾ, ആക്ഷൻ-ത്രില്ലറുകൾ എന്നിവയാണ് ജോഷിയുടെ കൂടുതൽ സിനിമകളുടെയും സ്വഭാവം.1978 മുതൽ 2023 വരെ വിവിധ ഭാഷകളിലായി ഒട്ടനവധി സിനിമകൾ ജോഷി സംവിധാനം ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിക്കാന്‍ വന്നവര്‍ കളി പഠിച്ചു... മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ; സസ്പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; ഇന്ന് സത്യപ്രതിജ്ഞയ്ക്ക്  (1 minute ago)

ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 10 മുതല്‍ ആരംഭിക്കും  (12 minutes ago)

ഉജ്ജ്വലമായ തിരിച്ചുവരവ്... ചെന്നൈയിന്‍ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്  (30 minutes ago)

ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം  (1 hour ago)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്....  (1 hour ago)

തിരുവല്ല മുത്തൂരില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു...സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര ക  (2 hours ago)

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം.... സമ്മേളന കാലയളവ് ഡിസംബര്‍ ഇരുപത് വരെ...  (2 hours ago)

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു  (8 hours ago)

നടന്‍ ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടഞ്ഞു  (9 hours ago)

വയനാട്ടിൽ ചരിത്ര വിജയം നേടി പ്രിയങ്ക ​ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു; പിണറായി വിജയന്റെ ദുർഭരണത്തെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ  (14 hours ago)

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (15 hours ago)

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്; പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (15 hours ago)

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയത്; പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് ക  (15 hours ago)

ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ സി.പി.എമ്മിന് എന്തിനാണ് ഇത്ര സങ്കടം ; സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവും ശബ്ദവുമാണ് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (15 hours ago)

Malayali Vartha Recommends