ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍
ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസായിരുന്നു.പി.ജയചന്ദ്രന്‍ പാടിയ 'കാറ്റ് വന്നു, നിന്റെ കാമുകന്‍ വന്നു' എന്ന ഹിറ്റ് പാട്ട് ഉള്‍പ്പെടെ പത്ത് സിനിമാഗാനങ്ങളും അറുപതോളം നാടകഗാനങ്ങളും രചിച്ചിട്ടുണ്ട്.
1958ല്‍ തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ കെ എസ് ജോര്‍ജ്ജും സുലോചനയും ആലപിച്ച 'രക്തത്തില്‍ നീന്തിവരും' എന്ന ഗാനമാണ് ആദ്യമായെഴുതിയത്.
1978 ല്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പി ജയചന്ദ്രന്‍ ആലപിച്ച 'കാറ്റ് വന്നു നിന്റെ കാമുകന്‍ വന്നു' എന്ന ഹിറ്റ് ഗാനം എഴുതിക്കൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. ധൂര്‍ത്തുപുത്രി, കുടുംബവിളക്ക് എന്നീ നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. 1997 ല്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഡപ്യൂട്ടി തഹസീല്‍രായി വിരമിച്ചു.
1942 മേയ് 19ന് തൃശൂര്‍ എം.ജി റോഡില്‍ നാരായണന്‍ നായര്‍ - അമ്മിണിയമ്മ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം, അയ്യന്തോള്‍ മാങ്ങോട് ലെയ്‌നിലെ 'ചാരുത' യിലായിരുന്നു താമസം. 1997ല്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ ഡെപ്യൂട്ടി തഹസില്‍ദാരായി വിരമിച്ചു. ഭാര്യ: എന്‍.രാജലക്ഷ്മി (അസി.താലൂക്ക് സപ്‌ളൈ ഓഫീസര്‍). മക്കള്‍: നയന (യു.കെ), സുഹാസ്, രാധിക (ചിക്കാഗോ). മരുമക്കള്‍: പ്രദീപ് ചന്ദ്രന്‍, സുനീഷ് മേനോന്‍, ശ്രീലത മേനോന്‍.
സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടില്‍ വെച്ച് നടക്കും.
"
https://www.facebook.com/Malayalivartha