ഒമർ ലുലുവിനെതിരെ പീഡന പരാതി:- സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിയ്ക്ക് പിന്നിലെന്ന് സംവിധായകൻ...
സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി. നടിയുടെ പരാതിയെ തുടർന്നു നെടുമ്പാശേരി പൊലീസ് സംവിധായകനെതിരെ കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്തു നെടുമ്പാശേരിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണു നടി പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതു നെടുമ്പാശേരിയിലെ ഹോട്ടലിലായതിനാൽ പരാതി നെടുമ്പാശേരി പൊലീസിനു കൈമാറി. പരാതിക്കാരി സുഹൃത്താണെന്നും സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണു പരാതിക്കു കാരണമെന്നും ഒമർ ലുലു പ്രതികരിച്ചു.
കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പറയുന്നത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു ആരോപിച്ചു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണിതെന്നും സംവിധായന്‍ പറഞ്ഞു. ഒരുപാട് നാളായുള്ള സൗഹൃദം നടിയുമായിട്ടുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. സൗഹൃദത്തില്‍ വിള്ളല്‍ കുറച്ച് നാളായിരുന്നു ഉണ്ടായിരുന്നു. ആറുമാസത്തോളമായി നടിയുമായി യാതൊരു ബന്ധവുമില്ല. തൊട്ടുമുന്‍പ് ചെയ്ത സിനിമയിലും ഈ പെണ്‍കുട്ടി അഭിനയിച്ചിരുന്നു.
ഇപ്പോള്‍ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി പെണ്‍കുട്ടി വന്നിരിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള ദേഷ്യമാകാന്‍ കാരണം. ചിലപ്പോള്‍ പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാവാമെന്നും ഒമര്‍ ലുലു പറഞ്ഞു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നിവയാണ് ഒമര്‍ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. നല്ല സമയം എന്ന ചിത്രം വലിയ വിവാദമായിരുന്നു. ചിത്രം എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കാണിച്ച് കോഴിക്കോട് എക്‌സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തിയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിക്കപ്പെട്ടിരുന്നു. ബാഡ് ബോയ്‌സാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. റഹ്‌മാനും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളില്‍വെച്ച് പീഡിപ്പിച്ചതായി പരാതിയിലുണ്ട്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ചയാണ് പോലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി പോലീസ് ഒമര്‍ ലുലുവിനെ ചോദ്യം ചെയ്യും.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ഈ ഹോട്ടലുകളിൽ നിന്നും പൊലീസ് തെളിവെടുക്കും. ഹോട്ടലിലുള്ളവരുടേയും മൊഴി എടുക്കും. കേസിൽ മുൻകൂർ ജാമ്യത്തിന് ഒമർലുലുവും ശ്രമം തുടങ്ങിയിട്ടുണ്ട്. മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ സംവിധായകനെ അറസ്റ്റു ചെയ്യേണ്ടി വരും.
നേരത്തെ നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് എക്‌സൈസ് റേഞ്ച് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു എക്‌സൈസിന്റെ പരാതി.എന്നാല്‍ ഈ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കോടതി തള്ളിയിരുന്നു. നിരവധി യുവ താരങ്ങളെയും പുതുമുഖങ്ങളെയും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഒമർ ലുലു.
ആദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും വ്യത്യസ്തമായ കഥയും പുതിയ കാലത്തിനൊപ്പം `സഞ്ചരിക്കുന്ന ന്യൂ ജെനെറേഷൻ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത് . ധമാക്കയും അഡാർ ലവും ഒക്കെ ഇതിന് ഉദാഹരണമാണ്.ഒരു കണ്ണിറക്കലിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ പ്രിയ വാര്യർ, നൂറിൻ ഷെരീഫ്, റോഷൻ തുടങ്ങിയ വലിയ താര നിരയെ തന്നെ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു. പിന്നീട് വലിയ താരമായപ്പോൾ ചിലരൊക്കെ നന്ദികേട് കാണിച്ചതായും ഒമർ ലുലു തുറന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha