തമാശയായി പറഞ്ഞതാണ്... ഒരാളെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; അശ്ലീല പരാമര്‍ശ വിവാദത്തില്‍ നടന്‍ ഉണ്ണി മുകുന്ദനോടും ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം
അശ്ലീല പരാമര്‍ശ വിവാദത്തില്‍ നടന്‍ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷെയ്ന്‍ നിഗം മാപ്പുപറഞ്ഞത്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയെക്കുറിച്ച് ഷെയ്ന്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനമുയര്‍ന്നത്. തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ന്‍ നിഗം വിശദീകരിച്ചു. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു.
ഷെയ്ന്‍ നിഗമിന്റെ പുതിയ ചിത്രമായ ലിറ്റില്‍ ഹാര്‍ട്‌സ് ഈ മാസം ഏഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താസമ്മേളനം. ചിത്രത്തിലെ നായിക മഹിമ നമ്പ്യാരും നിര്‍മ്മാതാവ് സാന്ദ്രാതോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഷെയ്ന്‍ നിഗം, മഹിമാ നമ്പ്യാര്‍, ബാബുരാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമേ ഷൈന്‍ ടോം ചാക്കോ, രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ഐമാ സെബാസ്റ്റ്യന്‍, രമ്യാ സുവി, മാലാ പാര്‍വതി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസ്, വില്‍സന്‍ തോമസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
https://www.facebook.com/Malayalivartha