മലയാള സിനിമയില്‍ 14 വര്‍ഷങ്ങള്‍ കൊണ്ടുള്ള മാറ്റത്തെക്കുറിച്ച് നടി കനി കുസൃതി പറയുന്നത്
മലയാള സിനിമയില്‍ കഴിഞ്ഞ 14 വര്‍ഷങ്ങള്‍ കൊണ്ട് വന്ന അത്ഭുതകരമായ മാറ്റത്തെക്കുറിച്ച് നടി കനി കുസൃതി. അന്നത്തെ സിനിമകളില്‍ സ്ത്രീകള്‍ക്ക് സൗന്ദര്യം കൂട്ടുക എന്നതിന് പ്രാധാന്യം നല്‍കിയിരുന്നു. അന്ന് മേക്കപ്പ് ഉപയോഗിക്കാതെ ഒരു നടിയെ പോലും സിനിമകളില്‍ കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്നും അവര്‍ പറയുന്നു.
സിനിമകളില്‍ ഇപ്പോള്‍ കഥാപാത്രം അവതരിപ്പിക്കുന്ന സന്ദര്‍ഭത്തിന് അനുസരിച്ചാണ് മേക്കപ്പ് ഉപയോഗിക്കുന്നത്. മലയാള സിനിമയില്‍ ഈ പ്രവണത തുടങ്ങിയിട്ട് ഒരു പത്ത് വര്‍ഷമെങ്കിലും ആയിട്ടുണ്ടെന്നും അവര്‍ പറയുന്നു. അന്ന് സൗന്ദര്യം പരമാവധി വര്‍ദ്ധിപ്പിക്കാത്ത ഒരു നടിയെപ്പോലും സ്‌ക്രീനില്‍ കാണാന്‍ കഴിയുമായിരുന്നില്ല. മേക്കപ്പ് എന്നാല്‍ വെളുപ്പിക്കാനുള്ള ഒരു രീതിയെന്ന തരത്തിലാണ് മലയാളികള്‍ കണ്ടിരുന്നത്.
എന്നാല്‍ കഥാപാത്രത്തിന്റെ സാഹചര്യം അനുസരിച്ചാണ് ഇപ്പോള്‍ മിക്ക സിനിമകളിലും മേക്കപ്പ് ഉപയോഗിക്കുന്നത്. ഉറക്കം എണീറ്റ് വരുന്ന ഒരു സീനില്‍ പോലും അതിന്റെ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കാത്ത കാര്യങ്ങളായ ഐ ലൈനര്‍ ഉപയോഗിക്കുന്നത് പോലുള്ള കാര്യങ്ങള്‍ ചെയ്യുമായിരുന്നു. ഈ സീനില്‍ ഇതിന്റെ ആവശ്യമുണ്ടോയെന്ന് ഞാന്‍ ചോദിക്കുമായിരുന്നു. അന്ന് അതെല്ലാം ചോദിക്കുമ്പോള്‍ ഇങ്ങോട്ട് പഠിപ്പിക്കാന്‍ വരേണ്ടെന്ന രീതിയിലായിരുന്നു മറുപടികള്‍. എല്ലാ സീനിലും നമ്മള്‍ എല്ലാം ഇട്ടിരിക്കുന്ന പോലെ റെഡിയായി ഇരിക്കണം എന്നും പറയുമായിരുന്നു. ഈ ഒരു സ്ഥിതിയില്‍ നിന്നാണ് ഇന്ന് സന്ദര്‍ഭത്തിന് അനുസരിച്ചുള്ള മേക്കപ്പ് കാണാന്‍ കഴിയുന്നതെന്ന് നടി പറയുന്നു.
https://www.facebook.com/Malayalivartha