നടനായ അച്ഛനെ കണ്ടുവളർന്നവരാണ് ഞങ്ങൾ; അതിനാൽത്തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നുണ്ടായിരുന്നു; വലിയൊരു സ്വപ്‌നമാണ് പാപ്പനിലൂടെ സഫലമായത് എന്ന് നടൻ ഗോകുൽ സുരേഷ്
അച്ഛനൊപ്പം അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. വലിയൊരു സ്വപ്‌നമാണ് പാപ്പനിലൂടെ സഫലമായത് എന്ന് നടൻ ഗോകുൽ സുരേഷ് . നടനായ അച്ഛനെ കണ്ടുവളർന്നവരാണ് ഞങ്ങൾ. അതിനാൽത്തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നുണ്ടായിരുന്നു. ഫാൻ ബോയ് നിമിഷങ്ങളായിരുന്നു പാപ്പൻ തനിക്ക് സമ്മാനിച്ചതെന്ന് ഗോകുൽ സുരേഷ് പറഞ്ഞിട്ടുണ്ട്. അച്ഛൻ ആയ സുരേഷ് ഗോപിയുമായി വലിയ അറ്റാച്ഡ് അല്ല, ഒരു ഭയം കലർന്ന ഇഷ്ടവും ബഹുമാനവും ആണ് അദ്ദേഹത്തോട് എന്നാണു ഒരിക്കൽ അനീസ് കിച്ചണിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഗോകുൽ പറഞ്ഞത്.
അച്ഛനെ നല്ല പേടിയാണ് തനിക്ക് എന്നും, അമ്മയോട് ആണ് കൂടുതൽ കണക്ഷൻ എന്നും ഗോകുൽ പറഞ്ഞിരുന്നു. കഷ്ടപ്പെട്ട് ശ്രമിക്കേണ്ടി വരാറില്ല. അച്ഛൻ അല്ലാത്ത കുറേ എനിക്ക് ചെയ്യാൻ പറ്റി. ഞാൻ ആഗ്രഹിക്കുന്നതും അങ്ങനെയാണ്. അച്ഛന്റെ പഴയ ഒരു ഇന്റർവ്യൂ ഇപ്പോൾ വന്നിട്ടുണ്ട്. ഞാൻ ഡബ്ബ് ചെയ്ത പോലെ ഉണ്ടെന്ന് പറയുന്നു.
ഞാൻ തന്നെ അന്തം വിട്ടു പോയി. ആദ്യമായാണ് ആ ഇന്റർവ്യൂ ഞാൻ കാണുന്നത്. അച്ഛന്റെ പഴയ ഇന്റർവ്യൂ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇത് എന്റെ ശബ്ദമല്ലേ എന്ന് ആലോചിച്ചു. ഒരു പൊടിക്ക് അച്ഛന് ശബ്ദം കൂടുതലുണ്ട്”- ഗോകുൽ സുരേഷ് പറഞ്ഞു
https://www.facebook.com/Malayalivartha