നടന് ധര്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി...
നടന് ധര്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. ഇന്ന് രാവിലെയായിരുന്നു താരത്തിന്റെ വിവാരം. വിവാഹ വാര്‍ത്ത രാവിലെ ഫേസ്ബുക്കിലൂടെ ധര്മജന് തന്നെയാണ് പങ്കുവച്ചത്. 'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന് ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം' - എന്നായിരുന്നു ധര്മ്മജന് കുറിച്ചത്. രണ്ടാം വിവഹത്തിന്റെ കാരണം അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു.
'വിവാഹം ഒരുപ്രാവശ്യം കഴിഞ്ഞതാണ്. പതിനാറ് വര്‍ഷം മുമ്പ് ഒളിച്ചോടിയവരാണ് ഞങ്ങള്‍. നാട്ടിലെ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം നടത്തിയത്. രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പിള്ളേര് ഒരാള്‍ പത്തിലും ഒരാള്‍ ഒമ്പതിലുമായി. വൈഗ, വേദ. അവരുടെ സാന്നിദ്ധ്യത്തില്‍ കല്യാണം കഴിച്ചെന്ന് മാത്രമല്ല, റെക്കോര്‍ഡിക്കലി നമുക്ക് രേഖ ആവശ്യമാണ്. പല കാര്യങ്ങള്‍ക്കും രേഖ ആവശ്യമാണ്. അതുകൊണ്ട് ഭാവിക്കുവേണ്ടി, സുരക്ഷിതത്വത്തിനുവേണ്ടി വീണ്ടും വിവാഹിതരായതാണ്.
മക്കളുടെ സ്കൂളിലെ പിള്ളേരൊക്കെ അവരോട് നിങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നാണ് പറഞ്ഞത്. ഒളിച്ചോടിയെങ്കിലും വീട്ടുകാര്‍ ഒരു വര്‍ഷമൊക്കെയേ അകന്നുനിന്നിട്ടുള്ളൂ. കുട്ടികളൊക്കെ ആയപ്പോള്‍ അകല്‍ച്ച മാറി. കല്യാണത്തിന് എന്റെ അച്ഛന്, അമ്മ ഇവളുടെ അച്ഛന് അങ്ങനെ വേണ്ടപ്പെട്ടവര്‍ ഇല്ല. അതാണ് വിഷമം. ബന്ധുക്കളടക്കമുള്ളവരെയൊന്നും അറിയിക്കാതെയാണ് പ്ലാന്‍ ചെയ്തത്. പിന്നെ ആള്ക്കാര് അറിഞ്ഞുവരുമല്ലോ. രാവിലെ ഞാന്‍ പോസ്റ്റിട്ടിരുന്നത്. നീ ഇതുവരെ രജിസ്റ്റര്‍ ചെയ്തില്ലേ എന്ന് ചോദിച്ച് പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്തുപോയാല്‍ ഇന്‍ഷുറന്‍സ് പോലും കിട്ടില്ലെന്ന് പറഞ്ഞു.' - ധര്മജന് ബോള്‍ഗാട്ടി വ്യക്തമാക്കി.
https://www.facebook.com/Malayalivartha