ഫയാസിന്റെ സുഹൃത്തായ മിസ് സൗത്ത് ഇന്ത്യയ്‌ക്കായി പൊലീസ് വലവീശി
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. പിടിയിലാകുന്നതിന് തൊട്ടു മുമ്പുവരെ ഫയാസ് ശ്രവ്യയോട് സംസാരിച്ചിരുന്നു. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ക്‌ളബുകളില്‍ ഇവര്‍ പതിവ് സന്ദര്‍ശകരായിരുന്നു. കഴിഞ്ഞ മാസം 11നായിരുന്നു ശ്രവ്യയുടെ പിറന്നാള്‍. അന്ന് ഫയാസ് ബാംഗ്‌ളൂരില്‍ പാര്‍ട്ടി ഒരുക്കിയിരുന്നു. പാര്‍ട്ടിയില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും പങ്കെടുത്തിട്ടുണ്ട്.
ഫയാസിനൊപ്പം നാലു തവണ ശ്രവ്യ ദുബയില്‍ പോയതായി എമിഗ്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ ശ്രവ്യയ്‌ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. ബാല്യത്തിലേ മോഡലിംഗില്‍ വന്ന ശ്രവ്യയ്‌ക്ക് വേണ്ടത്ര ശ്രദ്ധനേടാനായില്ല. അതില്‍ കടുത്ത നിരാശ ഉണ്ടായിരുന്നു. പണവും പ്രശസ്‌തിയും ആഡംബര ജീവിതവും കൊതിച്ചതാണ് ഫയാസിന്റെ വലയില്‍ വീഴാന്‍ കാരണമായത്. 2004ലാണ് ശ്രവ്യ മിസ ്‌സൗത്ത് ഇന്ത്യയായത്. ബി.എസ്.എന്‍.എല്ലിന്റെയും മസാലപ്പൊടിയുടെയും പരസ്യത്തില്‍ അഭിനയിച്ചതല്ലാതെ കൂടുതലൊന്നും ചെയ്യാനായില്ല.
ഫയാസുമായുള്ള ബന്ധം പുറത്തായ ഉടന്‍ ശ്രവ്യ തന്റെ ഫെയിസ് ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തു. ഫോണും പൊലീസ് ട്രെയ്‌സ് ചെയ്യുന്നുണ്ട്. സിനിമയില്‍ ഉള്‍പ്പെടെ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് മോഹിപ്പിച്ചാണ് ഫയാസ് ശ്രവ്യയെ വലയില്‍ വീഴ്‌ത്തിയതെന്നറിയുന്നു. ഇതിന്റെ ഭാഗമായി ചില സംവിധായകരെയും നിര്‍മാതാക്കളെയും പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha