അവരും മനുഷ്യരാണ്... ലയാള സിനിമയില്‍ ആര്‍എസ്എസ് ശാഖ കാണിക്കാന്‍ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് നടന്‍ മുരളി ഗോപി
മലയാള സിനിമയില്‍ ആര്‍എസ്എസ് ശാഖ കാണിക്കാന്‍ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കില്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തില്‍ വച്ച് പുലര്‍ത്തുന്നവരാണെന്നും, താന്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്നും, ആര്‍എസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും മുരളി ഗോപി പറയുന്നു.
'അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തില്‍ വച്ച് പുലര്‍ത്തുന്നവരാണ് എന്നതാണ് വസ്തുത. ഈ അടുത്ത കാലത്ത് എന്ന സിനിമയില്‍ ആര്‍എസ്എസിന്റെ ശാഖ ഞാന്‍ കാണിച്ചു. അതിനെതിരെ വിമര്‍ശനം വന്നു. ശാഖ കാണിക്കാനേ പാടില്ല എന്നതാണ്. ഞാന്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ്. എന്തുകൊണ്ടാണ് ശാഖ കാണിക്കാന്‍ കഴിയാത്തത് എന്നതിനെക്കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത് എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണ്. എല്ലാവരും പറയുന്നത് ശാഖ കാണിച്ചൂ, കാണിച്ചൂ എന്നാണ്. ഇനിയും ശാഖ കാണിക്കും. ആര്‍എസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ഇത് ശരിയല്ല. അവരും മനുഷ്യരാണ്. ഇതാണ് യഥാര്‍ത്ഥ ഗാന്ധി ആശയം.
ഞാനും വലതുപക്ഷ രാഷ്ട്രീയത്തിന് എതിരാണ്. വിമര്‍ശിക്കുന്തോറും ശക്തിപ്രാപിക്കുന്നവരാണ് പ്രതിപക്ഷപാര്‍ട്ടികള്‍. ഇവിടുത്തെ ഇടതുപക്ഷം എന്ന് പറയുന്നവരുടെ പിന്തുണ വേണമെങ്കില്‍ അങ്ങനെ ചെയ്തേ പറ്റൂ എന്നാണെങ്കില്‍ ഞാനത് ചെയ്യില്ല.'' എന്നാണ് മുരളി ഗോപി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാ ണ് മുരളി ഗോപിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha