ജയറാമും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു...പക്ഷേ ജയറാമിനെ ഭാഗ്യം തുണച്ചില്ല... ജയറാമിന് ആ സിനിമയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചുവെന്ന് സംവിധായകന്‍ കമല്‍
ജയറാമും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു.പക്ഷേ ജയറാമിനെ ഭാഗ്യം തുണച്ചില്ല. ജയറാമിന് ആ സിനിമയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചുവെന്ന് സംവിധായകന്‍ കമല്‍. വളരെയധികം വിലകുറച്ച് കാണപ്പെട്ട നടനാണ് ജയറാമെന്ന് സംവിധായകന്‍ കമല്‍. വളരെ വേദനയോടുകൂടിയാണ് താനിക്കാര്യം പറയുന്നതെന്നും കമല്‍ പറഞ്ഞു. കൗമുദി മൂവിസില്‍ 'നടന്‍' എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു കമലിന്റെ പ്രതികരണം.
'ജയറാം ഒരുപാട് സിനിമകളില്‍ വളരെ മനോഹരമായി അഭിനയിക്കുകയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ എവിടെയോ ജയറാമിന് ഭാഗ്യമില്ലാതെ പോയ അവസ്ഥയുണ്ടായി. മികച്ച നടന്‍ എന്ന പുരസ്‌കാരം ഇതുവരെയും ജയറാമിനെ തേടിയെത്തിയിട്ടില്ല. 'ശേഷം' എന്ന സിനിമയില്‍ വളരെ മികച്ച രീതിയിലാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് പുരസ്‌കാരം കിട്ടിയെങ്കിലും അദ്ദേഹത്തിന് കിട്ടാതെപ്പോയി. അതുപോലെതന്നെ നടനിലും സംഭവിച്ചു.
ജയറാമിന് ആ സിനിമയിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചു. ജയറാമും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഷാജി കരുണിന്റെ സിനിമയിലെ കഥാപാത്രത്തിനും നടനിലെ അഭിനയത്തിനുംകൂടി ഒരുമിച്ച് പുരസ്‌കാരം പ്രതീക്ഷിച്ചു. പക്ഷേ ജയറാമിനെ ഭാഗ്യം തുണച്ചില്ല. അദ്ദേഹത്തെ വളരെയധികം വിലകുറച്ച് കണ്ടു. കോമഡി മാത്രം ചെയ്താലേ ജയറാം നന്നാവുകയുള്ളൂ എന്നൊരു തെറ്റിദ്ധാരണ പ്രേക്ഷകരുടെ മനസിലും ഉണ്ടായി. നടനില്‍ ജയറാമിന്റെ കഥാപാത്രം കോമഡിയൊന്നും ചെയ്തിട്ടില്ല. വളരെ സീരിയസ് ആയ വേഷമാണ് ചെയ്തത്. പല സ്റ്റേജുകളില്‍ ജയറാമിന്റെ കഥാപാത്രം എത്തുന്നുണ്ട്.
ചെറുപ്പക്കാരനായും വയോധികനായും ആ സിനിമയില്‍ എത്തിയിരുന്നു. അവസാന ഭാഗങ്ങളിലൊക്കെ വളരെ മനോഹരമായാണ് പെര്‍ഫോം ചെയ്തത്. എന്നിട്ടും പ്രേക്ഷകര്‍ അത് കണ്ടില്ല എന്നത് വേദനയുളവാക്കുന്നതാണ്. ഇപ്പോഴും ഞാനും ജയറാമും അത് മനസില്‍ കൊണ്ട് നടക്കുന്നു എന്നതാണ് സത്യം. ചില സിനിമകള്‍ അങ്ങനെയാണ്, തിയേറ്ററുകളില്‍ വിജയിച്ചില്ലെങ്കിലും നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ചില സിനിമകള്‍ ഉണ്ടായിരിക്കും'- കമല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha