അവസാനം ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോള്‍ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാന്‍... കിടിലന്‍ മറുപടി നല്കി ഗോപി സുന്ദര്‍
മലയാളികള്‍ക്ക് ഒരു പാട് സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമൂഹമാദ്ധ്യത്തില്‍ മിക്കപ്പോഴും ചര്‍ച്ചയാകാറുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേര്‍പിരിയുന്നതിനു മുന്‍പാണ് ഗായിക അഭയ ഹിരണ്മയിയും ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചത്. അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയതുമെല്ലാം സമൂഹമാദ്ധ്യമത്തിലൂടെ ആരാധകര്‍ അറിഞ്ഞതാണ്. അമൃതയുമായി വേര്‍പിരിഞ്ഞു എന്ന തരത്തില്‍ പിന്നീട് വാര്‍ത്തകള്‍ വന്നു. തുടര്‍ന്നാണ് ഏറെ ട്രോളുകളും വിമര്‍ശനങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നത്. കുറച്ചുനാള്‍ മുന്‍പ് പ്രിയ നായര്‍ എന്ന പെണ്‍കുട്ടിക്ക് ഒപ്പവും ഗോപി സുന്ദറിന്റെ ചിത്രം വന്നപ്പോഴും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പെണ്‍സുഹൃത്തുക്കളുമായി ഗോപി സുന്ദര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. അതിന് മറുപടിയും അദ്ദേഹം നല്‍കാറുണ്ട്. അത്തരത്തില്‍ ഒരാള്‍ക്ക് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.കഴിഞ്ഞ ദിവസം ഗായിക അദ്വൈത പത്മകുമാറിന് ഒപ്പം നില്ക്കുന്ന ഒരു ചിത്രം ഗോപി സുന്ദര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. 'പേജ് ഒന്ന് ആക്റ്റീവ് ആക്കണം എന്ന് വിചാരിച്ചു', - എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പോസ്റ്റിന് നിരവധി ലൈക്കും കമന്റും ലഭിച്ചിരുന്നു. അതില്‍ ഒരു കമന്റിനാണ് ഗോപി നല്ല കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്.
'എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ കുറെ പ്രായമാകുമ്പോള്‍ ഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോള്‍ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാന്‍' എന്നതാണ് കമന്റ്. 'ഞാന്‍ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് ഒരു പഞ്ഞവുമില്ല', എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ ഗോപിയെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha