അനന്ത് - രാധിക വിവാഹത്തിന് ഞാന്‍ ധരിക്കാതിരുന്നത്... അഹാനയുടെ രസകരമായ ഈ പോസ്റ്റ്
മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന്റെ ആഘോഷപരിപാടികള്‍ ഇന്നാണ് അവസാനിക്കുക. വിവാഹത്തിന് പിന്നാലെ നിരവധി സെലിബ്രിറ്റികള്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അതില്‍ താരങ്ങള്‍ ധരിച്ച വസ്ത്രങ്ങളും ഏറെ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ ചിത്രവും രസകരമായ ഒരു അടിക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. എന്തായാലും നടിയുടെ നര്‍മബോധത്തെ ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.
'അനന്ത് - രാധിക വിവാഹത്തിന് ഞാന്‍ ധരിക്കാതിരുന്നത്' എന്ന അടിക്കുറിപ്പോടെ ഫ്‌ലോറല്‍ പ്രിന്റുള്ള വൈറ്റ് ഓര്‍ഗാന്‍സ സാരി ധരിച്ചിരിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്. 'അനന്ത് - രാധിക വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ ധരിച്ചത്' എന്ന അടിക്കുറിപ്പോടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളും തെന്നിന്ത്യന്‍ താരങ്ങളും അവരുടെസോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പിന്നാലെ അഹാനയുടെ രസകരമായ ഈ പോസ്റ്റ്. നിരവധി കമന്റും അഹാനയുടെ പോസ്റ്റിന് ലഭിക്കുന്നുണ്ട്. 'സൂപ്പര്‍', 'ലിപ്സ്റ്റിക് ഇത്രേം വേണ്ടായിരുന്നു', 'ക്യാപ്ഷന്‍ കണ്ട് കുറെ ചിരിച്ചു നന്ദി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
https://www.facebook.com/Malayalivartha