നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു... 97 വയസായിരുന്നു, സംസ്‌കാരം നാളെ
നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് നാലു മണിക്ക് നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്ക് ആണ് സംസ്‌കാരം നടത്തുക.
നാടകത്തിലൂടെയാണ് കുളപ്പുള്ളി ലീല സിനിമയിലെത്തുന്നത്. അമ്മയാണ് തന്റെ എല്ലാമെന്ന് പലപ്പോഴും അഭിമുഖങ്ങളിലൂടെ കുളപ്പുള്ളി ലീല പറഞ്ഞിട്ടുണ്ടായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha