സംഗീത സംവിധായകന്‍ രമേശ് നാരായണന്റെ പെരുമാറ്റത്തില്‍ നടന്‍ ആസിഫ് അലിക്ക് പിന്തുണയുമായി രാഹൂല്‍ മാങ്കൂട്ടത്തില്‍....
സംഗീത സംവിധായകന്‍ രമേശ് നാരായണനില്‍ നിന്ന് അപമാനമേറ്റ നടന്‍ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികള്‍ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്‌സിലൂടെ' റദ്ദ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരന്‍ എന്നാണ് രാഹുല്‍ കുറിച്ചത്.''എന്നെ തല്ലാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പറ്റില്ല, എന്നെ തല്ലാന്‍ അമരീഷ് പൂരി വരട്ടെ' എന്ന ഒരു സരോജ് കുമാര്‍ ഡയലോഗുണ്ട് 'ഉദയനാണ് താരം' എന്ന സിനിമയില്‍.
ആ ഡയലോഗ് റോഷന്‍ ആന്‍ഡ്രൂസ് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികള്‍ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്‌സിലൂടെ' റദ്ദ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരന്‍.
ഒരു മനുഷ്യന്‍ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിര്‍ക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവര്‍ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണ്....''എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരീസിന്റെ ട്രെയ്ലര്‍ ലോഞ്ച് വേളയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. സീരീസിലെ 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനം രമേശ് നാരായണ്‍ ആയിരുന്നു നിര്‍വഹിച്ചത്. ഇതിനായി അദ്ദേഹത്തെ പുരസ്‌കാരം നല്‍കി ആദരിക്കുകയായിരുന്നു.
എന്നാല്‍, ആസിഫിന്റെ കയ്യില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ച രമേശ് നാരായണ്‍ നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്തദാനം നല്‍കാന്‍ പോലും വിസമ്മതിച്ചു. ശേഷം സംവിധായകന്‍ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്‌കാരം വച്ച് കൊടുത്ത ശേഷം അത് സ്വീകരിക്കുകയായിരുന്നു.ആസിഫിനെ പൊതുവേദിയില്‍ വച്ച് അപമാനിക്കുന്ന തരത്തിലെ പെരുമാറ്റമായിരുന്നു രമേശ് നാരായണന്റേത് എന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.
സംഭവത്തിന് പിന്നാലെ പ്രതികരണവുമായി രമേശ് നാരായണന്‍ രംഗത്തെത്തി. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് രമേശ് നാരായണന്‍ പറഞ്ഞു.'സന്തോഷ് നാരായണന്റെ പേരാണ് അവിടെ അനൗണ്‍സ് ചെയ്തത്, പിന്നാലെ ആസിഫ് വന്ന് മൊമന്റോ എന്നെ ഏല്‍പ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാന്‍ ആസിഫിനാണോ മൊമന്റോ നല്‍കേണ്ടത് എന്ന് പോലും വ്യക്തമാകുന്നതിന് മുന്‍പേ, മെമെന്റോ എന്നെ ഏല്‍പ്പിച്ച ആസിഫ് ഒരു ആശംസ പോലും പറയാതെ പോയി. തുടര്‍ന്നാണ് ഞാന്‍ ജയരാജിനെ വിളിച്ചത്.
ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല'. 'ഇന്ന് രാവിലെ അവിടെയുണ്ടായ സംഭവങ്ങളില്‍ ക്ഷമചോദിച്ച് ജയരാജ് സന്ദേശം അയച്ചിരുന്നു. ഇതൊരു മൊമന്റോ മാത്രമല്ലേ, പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാന്‍. വസ്തുത ഇതായിരിക്കെ കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ട്'-രമേശ് നാരായണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha