ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ, സന്തോഷം നല്കുന്ന സ്റ്റാറ്റസ് ഇട്ടതുകൊണ്ടോ അവര്‍ സന്തോഷത്തിലാണെന്ന് കരുതാനാവില്ലെന്ന് ഭാവന
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് നടി ഭാവന. നമ്മള് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നു വന്നത്. മലയാളത്തിലും തമിഴിലും ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവായ നവീനെ വിവാഹം കഴിച്ച ഭാവന ഇടവേളക്ക് ശേഷം മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളുമായി വീണ്ടും രംഗത്ത് വന്നിരുന്നു. എന്നാല്‍ രണ്ടാംവരവില്‍ ചിത്രങ്ങള്‍ വലിയ വിജയം നേടാത്തത് തിരിച്ചടിയായി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടാണ് ഭാവനയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് കൊണ്ടോ, സന്തോഷം നല്കുന്ന സ്റ്റാറ്റസ് ഇട്ടതുകൊണ്ടോ അവര്‍ സന്തോഷത്തിലാണെന്ന് കരുതാനാവില്ല. ചിലപ്പോള്‍ ആ ഒരു ദിവസമായിരിക്കും അങ്ങനെ തോന്നിയിട്ടുണ്ടാവുക എന്ന് കരുതി അവര്‍ ജീവിതത്തില്‍ എപ്പോഴും സന്തോഷവാനായിരിക്കില്ലെന്നും ഭാവന ചൂണ്ടിക്കാട്ടുന്നു.
ഭാവന പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പലപ്പോഴും താന്‍ മാനസികമായി തളര്‍ന്നുപോകാറുണ്ടെന്ന് ഭാവന പറയുന്നു. എല്ലാവരെയും പോലെ മൂഡ് സ്വിംഗ്സും വിഷമങ്ങളും ഒക്കെ വരുന്നയാളാണ് താനും. ഇടയ്ക്കിടെ മൂഡ് ചെയ്ഞ്ച് ആകും. അതിന് ഇതുവരെ അവസാനമുണ്ടായിട്ടില്ല. ആരെയും നമുക്ക് പുറത്ത് നിന്ന് ജഡ്ജ് ചെയ്യാന്‍ സാധിക്കില്ലെന്നും താരം പറയുന്നു.
തന്റെ പിതാവിന്റെ മരണത്തെകുറിച്ചും ഭാവന ഓര്‍മ്മിപ്പിച്ചു. അച്ഛന് മരിച്ചത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയ കാര്യമാണ്. അതിപ്പോഴും മനസിലെ വേദന തന്നെയാണ്. ഞാന്‍ മരിക്കുന്നത് വരെ അത് മാറുമെന്ന് തോന്നുന്നില്ലെന്നും ഭാവന വ്യക്തമാക്കി. എന്റെ സങ്കടങ്ങളെ ഞാന്‍ പുറത്തുകാണിക്കാറില്ല. കാരണം ആളുകള്‍ അത് എങ്ങനെ ജഡ്ജ് ചെയ്യുമെന്ന് പറയാനാകില്ല. തന്റെ ജീവിതത്തിലെ വേദനകളും മുറിവുകളും അത് മരണം വരെ അവിടെ ഉണ്ടാകുമെന്നും ഭാവന പറയുന്നു.
https://www.facebook.com/Malayalivartha