കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....
കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി(79) അന്തരിച്ചു. കഴിഞ്ഞ കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.
ബാലതാരങ്ങളായ ദാസി ഇറാനിയുടെയും ഹണി ഇറാനിയുടെയും സഹോദരിയായിരുന്നു മേനക. 1963 ല്‍ സല്‍മാന്‍ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍ അഭിനയിച്ച ബച്പന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പിന്നീട് ചലച്ചിത്ര നിര്‍മാതാവും നടനുമായ കമ്രാന്‍ ഖാനെ വിവാഹം ചെയ്തു. തുടര്‍ന്ന് അഭിനയം വിട്ടു.
ഈ കഴിഞ്ഞ ജൂലൈ 12 നായിരുന്നു മേനക ഇറാനിയുടെ 79ാം പിറന്നാള്‍. അമ്മക്ക് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഫറ ഖാന്‍ എത്തിയിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ശക്തയായ ധീരയായ വനിതയെന്നാണ് ഫറ അമ്മയെക്കുറിച്ച് പറഞ്ഞത്.
"
https://www.facebook.com/Malayalivartha