സ്ളീവാച്ചന് അന്ന് നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് വരുന്നത് ഞാന്‍ ഓര്‍ക്കുന്നു
മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഇപ്പോഴിതാ 'കെട്ട്യോളാണ് എന്റെ മാലാഖ' സിനിമയിലെ ക്ളൈമാക്സ് സീനിലെ ആസിഫിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അജി പീറ്റര്‍ തങ്കം. ആസിഫ് അലി, വീണ നന്ദകുമാര്‍ എന്നിവര്‍ നായികാനായകന്മാരായി 2019ല്‍ പുറത്തിറങ്ങിയ സിനിമയാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. നിസാം ബഷീര്‍ സംവിധാനം ചെയ്ത് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സാധാരണക്കാരനായ കര്ഷകന് സ്ളീവാച്ചന് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. ഭാര്യ റിന്‍സിയായി വീണ നന്ദകുമാറും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചിത്രത്തിന്റെ ക്ളൈമാക്സ് സീനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
'സ്ളീവാച്ചന് റിന്‍സിയെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകുന്നതാണ് ക്ളൈമാക്സ് രംഗം. അവളെ വീട്ടില്‍ വിട്ടിട്ട് അയാള്‍ക്ക് തിരികെ പോകണം. ആ രാത്രി തന്നെയാണ് അവര്‍ക്കിടയില്‍ പ്രണയമുണ്ടാകുന്നത്. സ്ളീവാച്ചന് ഭാര്യയെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസിലാകുന്നത് ക്ളൈമാക്സ് സീനിലാണ്. അതുകൊണ്ടാണ് അയാള്‍ക്ക് കണ്ണുനീര് വരുന്നത്. ഭര്‍ത്താവ് കരഞ്ഞ് കാണിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പക്ഷേ സ്ളീവാച്ചന് നിഷ്കളങ്കനാണ്. ആസിഫ് അലി ആ കഥാപാത്രം അടിപൊളിയായി ചെയ്തു എന്നതാണ് കാര്യം.
ആ കഥാപാത്രത്തിലേയ്ക്ക് അവന് നന്നായി ഇറങ്ങിച്ചെന്നിരുന്നു. ആ ഷോട്ട് എടുത്തതിനുശേഷമുള്ള കാര്യങ്ങള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. റീ ടേക്ക് എടുക്കാന്‍ നേരത്തും കണ്ണൊക്കെ നിറഞ്ഞ് ആ കഥാപാത്രത്തില്‍ തന്നെ ഇരിക്കുകയായിരുന്നു അവന്. റീ ടേക്കിന് വിളിച്ചപ്പോള്‍ കണ്ണ് തുടച്ചുകൊണ്ടാണ് ആസിഫ് വന്നത്. അത്രയും ഇമോഷണലായി ഇരിക്കുകയായിരുന്നു. ഒരുപക്ഷേ സങ്കടപ്പെട്ട് സംസാരിക്കണം എന്നുമാത്രമായിരിക്കാം സ്ക്രിപ്റ്റില്‍ ഞാന്‍ എഴുതിയിരുന്നത്. എന്നാല്‍ ആസിഫ് കരഞ്ഞ് അത് ഭംഗിയായി ചെയ്തു'- അജി പീറ്റര്‍ തങ്കം പറഞ്ഞു. സില്ലിമോങ്കസ് മോളിവുഡിന് നല്കിയ അഭിമുഖത്തിലായിരുന്നു അജി പീറ്റര്‍ ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha