താൻ പേരുകേട്ട പിണക്കക്കാരനാണെന്ന് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി...
കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കവേ, താൻ പേരുകേട്ട പിണക്കക്കാരനാണെന്ന് പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. 'ഞാൻ പേരുകേട്ട, വെറുക്കപ്പെടേണ്ട, ഒരു പിണക്കക്കാരനാണ്. അത് ഞാൻ നിഷേധിക്കുന്നൊന്നുമില്ല. ഞാൻ നന്നായി പിണങ്ങും. ചുമ്മാ പിണങ്ങും. ചിലപ്പോൾ ഒരു ന്യായവുമുണ്ടാകത്തില്ല. ഉണ്ണാതെയൊക്കെ എത്ര ദിവസം സെറ്റിൽ ഇരുന്നിട്ടുണ്ട്. ജയരാജന്റെ സിനിമയുടെ സമയത്ത് ഞാൻ കാലത്ത് ഹോട്ടലിൽ നിന്ന് എന്റെ കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച്, ഉച്ചയ്ക്ക് ആ സെറ്റിൽ നിന്ന് ഭക്ഷണം കഴിക്കാതെ രാത്രി പതിനൊന്ന് മണിവരെ ഇരുന്നിട്ടുണ്ട്.
പൈതൃകത്തിന്റെ സെറ്റിൽ. കാരണമെന്താ, ഊണിന്റെ കൂടെ പഴം വച്ചില്ല. ഞാനല്ല, കേട്ടോ, എന്റെമേൽ ചാർത്താതെ. ജയറാമാണ് വന്ന് പറഞ്ഞത്. വേണമെങ്കിൽ പരസ്യ വിചാരണയ്ക്ക് ഞാൻ തയ്യാറാണ്. ജയറാം പറഞ്ഞു, മണിയൻ പിള്ള രാജു കൂട്ടുംപിടിച്ചു. പഴം തന്നില്ല, പഴം ചോദിച്ചപ്പോൾ, വീട്ടിൽ നിന്ന് ഇങ്ങ് കൊണ്ടുവന്നാൽ മതിയെന്ന് പ്രൊഡക്ഷൻ ബോയ് പറഞ്ഞു. ഞാൻ അപ്പോൾ ചോറ് ഇട്ടിട്ട് പറഞ്ഞു, എന്നാ ഇനി പഴം വന്നിട്ടുമതി എന്ന് പറഞ്ഞ് എഴുന്നേറ്റു. എല്ലാവരും എന്റെ കൂടെ എണീറ്റു. അന്ന് സമരം പ്രഖ്യാപിച്ചു. ഇനി ഈ സെറ്റിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു. കാരണം വൈകുന്നേരം വരെ പഴം വന്നില്ല. അപ്പോൾ ആ നിർമാതാവിന്റെ നിഷേധം അതിനകത്ത് ഉണ്ടായിരുന്നു. എന്നാൽ അവന്മാർ ഇനി കുറച്ച് ദിവസം ചോറ് ഉണ്ണണ്ട, ലാഭം എനിക്കാണെന്ന് വിചാരിച്ച നിർമാതാവ് ഉണ്ട് എന്ന് തമാശരൂപേണെ
സിനിമ സെറ്റിലെ ഓർമ്മകൾ പങ്കുവച്ച് സുരേഷ് ഗോപി പറഞ്ഞു. അതിനിടെ കേന്ദ്ര മന്ത്രിയായ ശേഷം തുടർച്ചയായി ബി.ജെ.പിയെ വെട്ടിലാക്കുന്ന നടപടികളാണ് ഇതിനോടകം തന്നെ സുരേഷ് ഗോപിയിൽ നിന്നു വരുന്നത്. അനുവാദം കിട്ടിയില്ലെങ്കിലും താൻ സിനിമചെയ്യുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറയുന്നു. സിനിമ തന്റെ പാഷനാണ്, സിനിമയില്ലാതെ തനിക്ക് പറ്റില്ല എന്നും അതില്ലെങ്കില്‍ താൻ ചത്തുപോകും. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ട്. സെപ്തംബര്‍ ആറിന് ഞാനിങ്ങ് പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേര്‍ക്ക് ഞാന്‍ അല്ലെങ്കില്‍ പ്രൊഡ്യൂസര്‍ ഒരു കാരവാന്‍ എടുത്ത് കൊടുക്കും' - സുരേഷ് ഗോപി പറഞ്ഞു.
'ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുമെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. എങ്കില്‍ എനിക്ക് തൃശൂര്‍ക്കാരെ കൂടുതല്‍ പരിഗണിക്കാന്‍ പറ്റും. എനിക്ക് ഇവിടെ തന്നെ നില്‍ക്കാം. ഇപ്പോള്‍ പക്ഷേ അതിന് പറ്റുന്നില്ല. തൃശൂര്‍ക്കാര്‍ക്കാണ് എന്നെ ഇപ്പോള്‍ പൂര്‍ണമായി കിട്ടാത്തത്. ഞാനിതൊന്നും ആഗ്രഹിച്ചതും മോഹിച്ചതുമല്ല. പക്ഷേ, ഒറ്റ ചോദ്യത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തി. കേരളത്തിലെ ആദ്യ സംഭവമാണ്. രാഷ്ട്രീയ ചരിത്രമാണ്. നിങ്ങളെ ജയിപ്പിച്ചയച്ചത് ഒരു സമൂഹത്തിന്റെ ദൃഢനിശ്ചയമാണ്. അങ്ങനെയുള്ള ജനതയ്ക്ക് തിരിച്ചൊരു സമ്മാനം നല്‍കാനുണ്ട്. അതാണ് നിങ്ങളുടെ മന്ത്രിക്കസേര എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വഴങ്ങേണ്ടി വന്നതാണ്. എന്റെ നേതാക്കളെ എന്നും ഞാന്‍ അനുസരിക്കും. പക്ഷേ, സിനിമ എന്റെ പാഷനാണ്. അതില്ലെങ്കില്‍ ഞാന്‍ ചത്തുപോകും'
കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന നേതൃത്വം അത്രസ്വര ചേര്‍ച്ചയിലായിരുന്നില്ല. കൂടിയാലോചന ഇല്ലാതെയുള്ള സുരേഷ് ഗോപിയുടെ പല നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കു കാരണമായിരുന്നു. ഇതിനിടെയാണ് തുടർച്ചയായി നടത്തുന്ന വിവാദ പ്രസ്ഥാവനകളും.
https://www.facebook.com/Malayalivartha