ദിലീപിന്റെ സാമ്രാജ്യം കൈക്കലാക്കിയവർ... പിന്നാമ്പുറക്കഥകൾ
പണ്ട് മലയാള സിനിമാ ലോകത്തിന്റെ സൂപ്പർ പവർ ആയിരുന്നത് പ്രൊഡ്യൂസർമാരായിരുന്നു. അവരുടെ കയ്യിൽ ഒരു നല്ല തിരക്കഥ ലഭിച്ചാൽ സംവിധായകരെ അവർ നിയോഗിക്കും. നടി- നടന്മാരെ കഥക്കനുയോജ്യമായി തെരഞ്ഞെടുക്കും. അവിടെ സംവിധായകന് തന്നെയാണ് റോളെങ്കിലും നിയന്ത്രിക്കുന്നത് പ്രൊഡ്യൂസര്മാര് തന്നെയായിരുന്നു. പിന്നിട് മലയാള സിനിമയിൽ ഡ്രൈവർമാർ മുതൽ പ്രൊഡക്ഷൻ ബോയ് വരെ നിർമ്മാതാക്കളുടെ കുപ്പായമണിഞ്ഞെത്തി. ഇതിനു വലിയൊരു മാറ്റം കൊണ്ട് വന്നത് മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടി തന്നെയായിരുന്നു. ബിസിനസ് താത്‌പര്യങ്ങൾ ഉള്ള മമ്മൂട്ടി അഭിനയിക്കണമെങ്കിൽ ചില വ്യവസ്ഥകൾ വച്ചു.
വിദേശ റൈറ്റുകൾ തനിക്ക് വേണം എന്നതായിരുന്നു ഏറ്റവും പ്രധാന വ്യവസ്ഥ. ഇത് മമ്മൂട്ടി കൃത്യമായി മനസ്സിലാക്കി തന്നെയാണ് കളിച്ചത്... അഭിനയിക്കാൻ പണം... വിദേശ റൈറ്റുകൾ കൂടി മമ്മൂട്ടിക്ക് വന്നുചേർന്നതോടെ മമ്മൂട്ടി എന്ന നടൻ വലിയ ഒരു കോടീശ്വരനായി മാറിക്കൊണ്ടിരുന്നു. ഇതു മനസ്സിലാക്കി തന്നെയാണ് മോഹൻലാൽ ചില കളികൾ തുടങ്ങിയത്... തൻറെ ഡ്രൈവർ ആയിരുന്ന ആന്റണി പെരുമ്പാവൂരിന് മോഹൻലാൽ തൻറെ ഡേറ്റ് നൽകി. മോഹൻലാലിനെ പോലെ ഒരാൾ തീയതി നൽകിയാൽ ആ പടത്തിനു പിന്നെ ബുദ്ധിമുട്ട് ഉണ്ടാകില്ല.
ആൻറണി പെരുമ്പാവൂരിന് ഫിനാൻസ് നൽകാൻ തീയേറ്റർ മുന്നോട്ടു വന്നിരുന്ന കാലഘട്ടം.... ഒരു പടം അനൗൺസ് ചെയ്താൽ മാത്രം മതി... മോഹൻലാലിനെ പോലെ ഒരു നായകനടനെ വച്ചാൽ തീയേറ്ററിൽ നിന്ന് അഡ്വാൻസ് കിട്ടും. റിലീസ് കമ്പനി അടക്കം ഇതിനു വേണ്ടി കൈമാറും അതുകൊണ്ട് തന്നെ പ്രൊഡ്യൂസർ എന്ന ബാനർ മാത്രം മതി അവിടെ.... ഈ കളി മനസ്സിലാക്കി പഠിച്ചെടുത്ത് തന്നെയാണ് ദിലീപ് ചില ചുവടുകൾ വച്ചത്.... അതാണ് മലയാള സിനിമ ഇത്രയധികം മട്ടിമറിച്ചതും.
ദിലീപിന്റെ അറസ്റ്റ് ചലച്ചിത്ര മേഖലയെ ബാധിച്ചിട്ടുള്ള ഒരു മഹാ വ്യാജയുടെ ചില ചൊറിത്തടുപ്പുകൾ മാത്രമേ പുറത്ത് കൊണ്ടുവന്നിരുന്നുള്ളു. എന്നാൽ മലയാള സിനിമ ലോകത്തെ മൊത്തത്തിൽ ബാധിച്ച ആ മാറാവ്യാധി പുറത്ത് വന്നില്ല. ദിലീപിന്റെ സാമ്രാജ്യം തകർന്നതോടെ ആ സാമ്രാജ്യം കൊത്തിവലിക്കാനുള്ള ശ്രമമായി പിന്നീടങ്ങോട്ട്... ആ സാമ്രാജ്യം മുന്നിൽ കണ്ടാണ് മറ്റു ചിലർ കൊച്ചിയിലെത്തിയത് അവിടെ ഭഗത് ഫാസിൽമാരും, ദുൽഖർ സൽമാന്മാരും ഈ രംഗത്ത് പിറവിയെടുത്തു. ഇതിനോടകം തന്നെ മലയാള സിനിമ മാഫിയകൾക്കും, കോക്കസുകളും അടക്കിഭരിക്കുന്ന മറ്റൊരു ലോകമായി തന്നെ മാറിക്കഴിഞ്ഞിരുന്നു.
സിനിമയ്ക്കുള്ളിൽ അധോലോകത്തിന്റെ സൃഷ്ടാക്കളായി മാറി നമ്മുടെ പ്രമുഖ നടന്മാരിൽ പലരും. ഗ്രാൻഡ് പ്രൊഡക്ഷന്സിന്റെ ബാനറിൽ നിർമ്മാണ കമ്പനിയും റൈറ്റ് റിലീസ് എന്ന വിതരണ കമ്പനി തുടങ്ങിവച്ചു ദിലീപ്. സഹോദരനെയും ബന്ധുക്കളും സുഹൃത്തുക്കളെയും ഒക്കെ ഉൾപ്പെടുത്തിയാണ് വലിയൊരു ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്. മറ്റു ചില ബന്ധുക്കളുടെ പേരുകളിൽ കൂടി ദിലീപ് നിർമ്മാണ കമ്പനികൾക്ക് തുടക്കമിട്ടു. ഇതോടെ സിനിമ മേഖലയിൽ കുതികാൽ വെട്ടിപ്പുകൾക്കും മറ്റും തുടക്കമിട്ടു.
ഈ നിർമ്മാണക്കമ്പനികളിലൂടെ സംവിധായരെ കണ്ടെത്തുകയും, ഡേറ്റ് നൽകുകയും, സിനിമയുടെ നിർമ്മാണം വൈകിപ്പിച്ചും, മറ്റ് താരങ്ങളെ സിനിമകളിൽ നിന്ന് അകറ്റി നിർത്തുക എന്ന തന്ത്രം തന്നെയാണ് ദിലീപ് പ്രയോഗിച്ചത്. തൊട്ടു പിന്നാലെ ചാലക്കുടിയിൽ ഡി തീയറ്റേഴ്സ് എന്ന പേരിൽ ഒരു സമുച്ചയവും തുടങ്ങി ദിലീപ്. എല്ലാ മേഖലയിലും അങനെ ദിലീപ് ശക്തനായി. മാത്രമല്ല റിലീസ് കമ്പനികൾ, സിനിമ പ്രദർശനവും, ഒക്കെ ദിലീപിൻറെ നിയന്ത്രണത്തിലായി.
ലിബർട്ടി ബഷീർ തീയറ്റർ സമരം പ്രഖ്യാപിച്ചപ്പോൾ പ്രതിരോധിക്കാൻ എന്ന പേരിൽ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന പേരിൽ ഒരു പുതിയ സംഘടനയ്ക്ക് ദിലീപിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. അങ്ങനെ മലയാളം സിനിമയുടെ സർവ്വ മേഖലയിലും ദിലീപ് എന്ന നായക നടൻ പിടിമുറുക്കി.
ഏത് ചിത്രം റിലീസിന് എത്തണം, ഏത് ചിത്രത്തെ തഴയണം ആര് ആരുടെ ചിത്രത്തിൽ അഭിനയിക്കണം എന്നൊക്കെ ദിലീപ് നിശ്ചയിക്കാൻ തുടങ്ങി. അവിടെയാണ് അമ്മയെന്ന സംഘടനയെ തണലാക്കിയതും. അവിടെ ചോദ്യശരങ്ങൾ ഉയർത്തിയ തിലകനെ ദിലീപിന്റെ നേതൃത്വത്തിൽ വെട്ടിനിരത്തിയത് മമ്മൂട്ടിയും, മോഹൻലാലും, ഇടവേള ബാബുവും ഒക്കെയായിരുന്നു....
ദിലീപിൻറെ പകയ്ക്കും വിരോധത്തിനും ഒക്കെ പാത്രമായാൽ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ നിന്നുപോലും നടികളും നടന്മാരും അപ്രത്യക്ഷമാകുന്ന കാലഘട്ടം. യുവനടന്മാരുടെ ചില സിനിമകളിൽ റിലീസ് ചെയ്യുമ്പോൾ തീയറ്ററുകളിൽ അവയെ കൂവി പൂരപ്പറമ്പുകൾ ആക്കി മാറ്റാനുള്ള സംവിധാനങ്ങൾ ദിലീപിനെ നേതൃത്വത്തിൽ അന്ന് നടന്നിരുന്നു എന്നാണ് കിംവദന്തികൾ.
സിനിമാ ലോകം കൈപ്പിടിയിൽ ഒതുക്കിയ പൃഥ്വിരാജിനെ പോലുള്ള നടന്മാർക്ക് ദിലീപിനോട് ചില ചൊറിച്ചിൽ സ്വാഭാവികമായി ഉണ്ടായി. ദിലീപിൻറെ കാലഘട്ടത്തിൽ തന്നെയാണ് കേരളത്തിലേക്ക് മലയാള സിനിമ ലോകത്തേക്ക് കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് ഉണ്ടായത്. കള്ളപ്പണം വെളുപ്പിക്കാൻ ഇതിലും നല്ലൊരു ഇടമില്ല എന്ന് മനസ്സിലാക്കി രാഷ്ട്രീയ പ്രമുഖർ പോലും രഹസ്യമായി സിനിമ നിർമ്മാണത്തിനായി പണം കൈമാറി കൊണ്ടിരുന്നു ഈ പണം പിന്നീട് രാജ്യങ്ങളിൽ വച്ച് കൈമാറുകയോ, മറ്റു വ്യവസായങ്ങളിലേക്ക് നിക്ഷേപമായി ഇറക്കുകയും ചെയ്തിരുന്നു ഈ ലോബി. ഇതോടെ പല കൈവിട്ട കളികൾക്കും സിനിമ ലോകം സാക്ഷ്യം വന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് വീണതോടെ, ദിലീപിന്റെ സാമ്രാജ്യത്തിനായി പിന്നെ കടിപിടി. ക്രമേണ അവിടെ പൃഥ്വിരാജ് എന്ന നിർമാതാവും, മമ്മൂട്ടി കമ്പനിയും മോഹൻലാലും ബിസിനസ്സുകാരനായ ആൻറണി പെരുമ്പാവൂരും ഒക്കെ കയ്യടക്കി. മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന താരങ്ങളുടെ മക്കളിലേക്ക് അധികാരവും സിനിമ ലോകവും ഒഴുകി. പിന്നീട് ഫോർമുല ചിത്രങ്ങളിൽ നിന്ന് ന്യൂജൻ ചിത്രങ്ങളിലേക്ക് മാറി മലയാള സിനിമ. പണക്കൊഴുപ്പിന്റെയും കള്ളപ്പണ ഇടപാടുകളുടെയും ലഹരി കച്ചവടത്തിന്റെയും സംരക്ഷകരായി ഗുണ്ടകളും എത്തി. അവർ സിനിമയുടെ ഭാഗമായി മാറി. അവരാണ് പിന്നീട് നടികളുടെയും നടന്മാരുടെയും മുഖ്യ സംരക്ഷകരായി തീരുന്നത്. പൾസർ സുനി ക്രിമിനൽ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ദിലീപ് ഉൾപ്പെടെയുള്ള താരങ്ങൾ കൂടെ കൂട്ടിയത്.
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടന്നാണ് ഏറ്റവും ഒടുവിലായി സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയത്. 'അമ്മ' സംഘടന ഒരു ക്ലബ് പോലെ, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനുള്ള ശേഷിയില്ലെന്നും അദ്ദേഹം ആഷിക് പറയുന്നു. എതിരഭിപ്രായങ്ങള്‍ പറയാത്ത പ്രിയപ്പെട്ട അംഗങ്ങളെ മാത്രം ചേര്‍ത്ത് പിടിക്കുന്ന ഒന്ന് മാത്രമാണ് ഇപ്പോൾ 'അമ്മ' സംഘടന...
https://www.facebook.com/Malayalivartha