പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന് വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം....
പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന് വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഹൈകോടതി ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്.വിചാരണ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി.
2010 ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് വാങ്ങിയ രണ്ട് ആഡംബര കാറുകള്‍ വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയിലെ കേസ്.
പുതുച്ചേരിയില്‍ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിലേക്ക് കിട്ടേണ്ട നികുതിപ്പണമായ 18 ലക്ഷം രൂപ വെട്ടിച്ചെന്നാണു കേസ്. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha