സീരിയൽ അഭിനയം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി നടി ഗായത്രി വർഷ...
സീരിയൽ അഭിനയം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി നടി ഗായത്രി വർഷ. തൊഴിലാളി പ്രശ്നങ്ങൾ ഉയർത്തിയതിന്റെ പേരിൽ സീരിയലിൽ നിന്നും തന്നെ വിലക്കിയെന്നും, സീരിയൽ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ' വിഷയത്തിൽ ഇടപെട്ടില്ലെന്നും ഗായത്രി വർഷ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഭിപ്രായം രേഖപ്പെടുത്തിയതിനെതിരെ താൻ നേരിട്ടത് സൈബർ അറ്റാക്ക് അല്ല. വ്യക്തിഹത്യ ആണ്. അഭിപ്രായം രേഖപ്പെടുത്തിയത് വളരെ ആത്മാഭിനത്തോടെ ആണെന്നും എന്നാൽ അതിനെതിരെ ഉയർന്നുവന്ന ആക്രമണം വ്യക്തിയെ ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ളതാണെന്നും ഗായത്രി വർഷ പറഞ്ഞു. അതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനു മുമ്പും തനിക്കെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരുഘട്ടത്തിൽ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നുവരെ തോന്നി. അത്രയും മോശമായ ഭാഷയിലാണ് മലയാളികൾ വ്യക്തിഹത്യ നടത്തിയത്.
സിനിമ മേഖലയിൽ ചൂഷണങ്ങൾ ഉണ്ട്. എന്നാൽ നമ്മൾ സ്ട്രോങ് ആയി മുന്നോട്ട് പോകണം. നിലവിൽ റിപ്പോർട്ടിൽ പറയുന്നത് 15 പേരുടെ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ്. അത് വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. ഈ ചെറിയ ശതമാനം ആളുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അത് ഭൂരിപക്ഷം അല്ലെന്നും എന്നും ഗായത്രി വർഷ പറഞ്ഞു. 30 വർഷമായി സിനിമയിൽ ഉണ്ടെന്നും ഇതിനിടയിൽ അത്തരം അനുഭവങ്ങളുണ്ടായിട്ടില്ലെന്നു പറഞ്ഞാൽ അത് തെറ്റാകുമെന്നും നടി ഗായത്രി വർഷ പറഞ്ഞു.
അത്തരം ഘട്ടങ്ങളിൽ താൻ പിന്മാറാറാണു പതിവെന്നും നടിപറഞ്ഞു. കേരളത്തിൽ സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് ഇടമില്ല. നിലപാട് പറഞ്ഞാൽ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പരാതിയുമായി ആര് മുന്നോട്ടു വരുമെന്നും ഗായത്രി വർഷ ചോദിച്ചു.
സമൂഹം പരാതിക്കാരിയെ പിച്ചിച്ചീന്തും. മൊഴി നൽകിയയാളുടെ സമ്മതപത്രം വാങ്ങി സർക്കാർ ഇടപെടണം. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതെ സിനിമാ മേഖല നേരിടുന്ന പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടണമെന്നും ഗായത്രി ആവശ്യപ്പെട്ടു. ഹേമ റിപ്പോർട്ടിൽ ‘അമ്മ’ നടത്തിയ പ്രതികരണത്തിൽ റീൽ അല്ല റിയൽ ലൈഫ് എന്നു മനസിലാക്കണം. റീലിൽ അഭിനയിക്കുംപോലെ റിയൽ ലൈഫിൽ അഭിനയിക്കരുത്. സത്യങ്ങളെ സത്യങ്ങളായി കണ്ടുകൊണ്ട് നിലപാടെടുക്കണം. പക്വതയോടെ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിന് മാനുഷികമായേ ഇടപെടാനാകൂവെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കോടതി പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ തുടർ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സർക്കാർ. കോടതി പറഞ്ഞാല്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. പരാതിയില്ലാത്തത് കൊണ്ട് സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാട് സർക്കാർ കോടതിയെ അറിയിക്കും. സാക്ഷികളുടെ സ്വകാര്യതയെ മാനിക്കുന്നുവെന്ന് കോടതിയില്‍ വാദമുയർത്തും. ഇരകൾ പരാതി നല്‍കിയാല്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സർക്കാർ നിലപാട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമ നയം ഉടന്‍ രൂപീകരിക്കുമെന്നാണ് സർക്കാർ പറയുന്നത്. നിയമനിർമ്മാണത്തിന്‍റെ ചർച്ചകളും ആരംഭിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് കൊണ്ടാണ് മന്ത്രി സജി ചെറിയാന്‍റെ ആദ്യ പ്രതികരണം എത്തിയത്. ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ് രഞ്ജിത്ത്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍, നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു.
https://www.facebook.com/Malayalivartha