പ്രമുഖ നടന്മാർക്ക് വേണ്ടി സിദ്ദിഖിന്റെ വാദങ്ങൾ; ജഗദീഷിന് മുമ്പിൽ പത്തി മടക്കി...
നടന്‍ സിദ്ദിഖിന്‍റെ ആത്മകഥ കൊച്ചിയില്‍ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് പ്രകാശനം ചെയ്തിരുന്നു. ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെ പലപ്പോഴായി പകര്‍ത്തിയെഴുതിയത് പുസ്തകരൂപത്തിൽ ആക്കുകയായിരുന്നുവെന്നാണ് എന്നാണ് സിദ്ദിഖ് പറഞ്ഞത്.... പുസ്തകത്തിന്റെ പേരാകട്ടെ 'അഭിനയമറിയാതെ' ....എന്നും!!! ഏയ് ഒരിക്കലുമില്ല.... നന്നായിട്ട് അഭിനയം അറിയാം... സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ സിദ്ദിഖിന്റെ അഭിനയത്തെക്കുറിച്ച് ആർക്കും എതിരഭിപ്രായം ഒന്നുംമില്ല.
പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഒളിച്ചോടിയതല്ലെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് 'അമ്മ'യെയല്ല. റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ സംഘടനയ്ക്കും സന്തോഷമേയുള്ളൂ. അമ്മ സംഘടനയിലെ അംഗങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന റിപ്പോര്‍ട്ടിനെ സംഘടന എന്തിന് എതിര്‍ക്കണമെന്നും സിദ്ദിഖ് ചോദിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സിദ്ധിഖ് പറഞ്ഞു. നാല്‍പത് വര്‍ഷമായി സിഐനിമാ മേഖലയിലുള്ള സിദ്ദിഖിന് ഇതൊക്കെ ഒരു ഒറ്റപ്പെട്ട സംഭവമായാണ് അനുഭവപ്പെട്ടത്. മലയാള ചലച്ചിത്ര മേഖലയില്‍ പവര്‍ഗ്രൂപ്പില്ലെന്ന് ആണ് അമ്മ സംഘടന പറഞ്ഞുവയ്ക്കുന്നത്. ഒരു പവര്‍ ഗ്രൂപ്പും വിചാരിച്ചാല്‍ സിനിമ മുന്നോട്ട് പോവില്ല.
മാഫിയ എന്നൊക്കെ പറയുന്നു. മാഫിയ എന്ന് പറഞ്ഞാല്‍ എന്താണ്? ആ വാക്കിന‍്റെ അര്‍ഥമെന്താണ്? ഒരു പവര്‍ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ല. 'ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് അമ്മ സംഘടനയെ അല്ല. സിനിമ മേഖലയിലെ വനിതകള്‍ക്കുള്ള ബുദ്ധിമുട്ട് പഠിക്കാനാണ് കമ്മിറ്റി നിയോഗിച്ചത്. അതിലേറെയും ഞങ്ങളുടെ അംഗങ്ങളാണുള്ളത്. തൊഴിലിടത്തില്‍ ഞങ്ങളുടെ അംഗങ്ങള്‍ സുരക്ഷിതരായിരിക്കണമെന്നത് ഞങ്ങളുടെ ആവശ്യം കൂടിയാണ്. മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് ദുഃഖകരമാണെന്നും' ആണ് സിദ്ദിഖ് പ്രതികരിച്ചത്...
ഇന്നേവരെ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും ആരും കതകിൽ വന്ന് മുട്ടിയിട്ടില്ലെന്നും ആണ് ജോമോൾ പറഞ്ഞത്. തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലെ പ്രമുഖർ ആരാണെന്ന് അറിയില്ലെന്നും ജോമോൾ പറഞ്ഞു. ഒരു പ്രമുഖ നടി പറയുന്നു മാറ്റിനിർത്തിയിട്ടുണ്ട് എന്ന അങ്ങനെയെങ്കിൽ ഒരു സമയത്ത് തനിക്കും അവാർഡുകൾ കിട്ടിയിട്ടുണ്ട് താനും മാറി നിന്നുവെന്നും ജോമോൾ പറഞ്ഞു. സഹപ്രവർത്തകർ നേരിട്ട ദുരനുഭവത്തോടുള്ള ജോമോളുടെ നിസ്സംഗതയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പക്ഷെ പ്രസ് മീറ്റ് അവസാനിച്ചപ്പോഴേക്കും കത്തിക്കയറിയത് അമ്മ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ജഗദീഷ് ആയിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പൂർണമായും സ്വാഗതാർഹമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.
വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തരുത്. ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കാനാണു നമ്മൾ ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു.
‘‘റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. വിജയിച്ച നടിയോ നടനോ വഴിവിട്ട പാതയിലൂടെ വന്നവരാണെന്നു ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കിൽ വേദനയുണ്ടാക്കുന്നതാണ്. റിപ്പോർട്ടിലെ ചില പേജുകൾ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സർക്കാർ നൽകേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയിൽ മുദ്രവച്ച കവറിൽ റിപ്പോർട്ടിന്റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. ആ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണം എന്നും’’–ജഗദീഷ് പറഞ്ഞു.
‘‘പേരുകൾ പുറത്തുവിടാൻ ഹൈക്കോടതി അനുവദിക്കുമെങ്കിൽ അതു നടക്കട്ടെ. കോടതി എന്തു തീരുമാനമെടുത്താലും പൂർണമായി സഹകരിക്കും. ഏതെങ്കിലും വ്യക്തികൾക്കെതിരെ കേസെടുക്കാൻ കോടതി പറഞ്ഞാൽ അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ അമ്മ തയാറാണ്. പവർ ഗ്രൂപ്പ് ഒരു ആലങ്കാരിക പദമാണ്. സ്വാധീനമുള്ള വ്യക്തികളെന്നാകും ഉദ്ദേശിച്ചത്. പവർ ഗ്രൂപ്പിനെപ്പറ്റി കേട്ടിട്ടില്ല. സ്വാധീനമുള്ള വ്യക്തികളുടെ ആധിപത്യം എന്നാകും ഉദ്ദേശിച്ചത്.
മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. കാസ്റ്റിങ് കൗച്ച് ചിലർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവരത് പറയുമ്പോൾ അന്നു പറയാത്തതെന്താ എന്ന് ചോദിക്കാനാവില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും പരാതി ഉന്നയിക്കാം’’– ജഗദീഷ് വിശദീകരിച്ചു. ‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവച്ചത് എന്തിനെന്നതിൽ മതിയായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഇക്കാലം കൊണ്ടു വലിയ മാറ്റമുണ്ടായേനെ. ഇന്നു നടിമാർക്കു പരാതി പറയേണ്ടി വരില്ലായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം തെറ്റു ചെയ്യുന്നവരുടെ മനസിൽ ഭയം വന്നിട്ടുണ്ട്. തെറ്റോ ചൂഷണമോ സംഭവിച്ചാൽ ചോദിക്കാൻ സംവിധാനങ്ങളുണ്ടെന്ന് ആളുകൾക്ക് തോന്നിയിട്ടുണ്ട്. എല്ലായിടത്തും ചൂഷണമില്ല. ചൂഷണമുണ്ടെങ്കിൽ അത് പരിഹരിക്കണം. അതിനുള്ള ശ്രമങ്ങളുണ്ടായില്ലെങ്കിൽ ഇതുപോലെ ജനങ്ങളിൽനിന്ന് ചോദ്യങ്ങൾ നേരിടേണ്ടിവരും’’–ജഗദീഷ് പറഞ്ഞു.
ഹേമ കമ്മിറ്റി അടിസ്ഥാനമാക്കി ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കും. അത് ഞങ്ങൾക്ക് സ്വീകാര്യമായ കാര്യമാണ്. അതിനു ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. അറിവുള്ള കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്താനും തയ്യാറാണ്. ഹേമ കമ്മിറ്റി രൂപംകൊണ്ടതോടെയാണ് പരാതികൾ പറയാൻ വേദിയൊരുങ്ങിയത്. സിനിമാമേഖലയിൽ വലിയ മാറ്റങ്ങൾ ഇക്കാലത്തുണ്ടായിട്ടുണ്ട്. എന്നു കരുതി അഞ്ചുകൊല്ലം മുൻപ് നടന്നാലും പത്തുകൊല്ലം മുൻപ് നടന്നാലും ലൈംഗിക ചൂഷണം സ്വാഗതം ചെയ്യപ്പെടേണ്ട കാര്യമല്ല. അതിനെതിരെ നടപടിയെടുക്കണം. അമ്മയിലെ ആർക്കെങ്കിലും എതിരെ പരാതി വന്നിട്ടുണ്ടെങ്കിൽ അവർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു.
ദിലീപിന്റെ കേസിൽ സംഘടനയിൽ തീരുമാനം വരുന്നതിന് മുൻപ് തന്നെ ദിലീപ് രാജിവച്ചു. അയാൾക്കെതിരെ പിന്നീട് അമ്മ അച്ചടക്ക നടപടി എടുക്കേണ്ട കാര്യമില്ല. അക്കാര്യത്തിൽ കോടതിയാണ് ഇനി വിധി പറയേണ്ടത്. ആക്രമിക്കപ്പെട്ട നടിക്ക് നീതികിട്ടണമെന്ന കാര്യത്തിൽ അമ്മ ഉറച്ചുനിൽക്കുകയാണ്. ആരാണ് കുറ്റവാളിയെന്ന് കോടതി തീരുമാനിക്കും. കോടതിവിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha