സംവിധായകന് മോഹന്‍ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
സംവിധായകന് മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എഴുപതുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന മോഹന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം 2005 ല്‍ ഇറങ്ങിയ ദ കാമ്പസാണ്.
വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടു കാരി, രണ്ട് പെണ്‍കുട്ടികള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച പ്രശസ്ത സംവിധായകനായിരുന്നു.
സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എബി രാജ് , മധു, പി വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായി. ഹരിഹരന് 'രാജഹംസം 'സംവിധാനം ചെയ്തപ്പോള്‍ ഫസ്റ്റ് അസിസ്റ്റന്റ് ആയി.'രണ്ടു പെണ്‍കുട്ടികള്‍' എന്ന മോഹന്റെ ആദ്യകാല സിനിമയിലെ നായികയായ അനുപമയാണ് ജീവിതസഖി. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha