സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നല്‍കിയ ബംഗാളി നടിയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തും...മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങി സംവിധായകന്‍ രഞ്ജിത്ത്
സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നല്‍കിയ ബംഗാളി നടിയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തും. ബംഗാളി നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ സംവിധായകന്‍ രഞ്ജിത്ത് തുടര്‍ നിയമനടപടിയ്ക്കുളള നീക്കമാരംഭിച്ചു.
മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് നീക്കം.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാനായി വനിതാ എസ് പി മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ വനിത ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്താനായി ഡിജിപി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാനിക്കുകയും ചെയ്തു.
സിനിമാ മേഖലയില്‍ ലൈംഗിക ആരോപണം കൂടാതെ സിനിമ സെറ്റുകളിലും താമസ സ്ഥലങ്ങളിലും നേരിട്ടേണ്ട വന്ന വിവേചനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാട്ടി 15ലധികം പരാതികളാണ് ഇതിനകം പൊലീസിന് ലഭ്യമായിട്ടുള്ളത്.
സിനിമ മേഖലയിലുണ്ടായ അതിക്രമങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ വഴിയോ, നവമാധ്യമങ്ങള്‍ വഴിയോ ആരൊക്കെ പരാതി ഉന്നയിച്ചാലും അവരുടെ മൊഴിയെടുക്കാന്‍ ഇന്ന് ചേര്‍ന്ന പ്രത്യേക സംഘത്തിന്റെ യോഗം തീരുമാനിച്ചു. മൊഴി നല്‍കുന്നവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
ലോക്കല്‍ പൊലിസില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ഡിജിപിയുടെ ഉത്തരവോടെ ഉടന്‍ പ്രത്യേക സംഘത്തിന് കൈമാറും. നാല് വനിത ഐപിഎസ് ഉദ്യോഗസ്ഥരാകും അന്വേഷണം നടത്തുക. ഇതിനു ശേഷം മൊഴി രേഖപ്പെടുത്തലും, സാക്ഷ്യമൊഴിയും തെളിവു ശേഖരിക്കലുമെല്ലാം സൂക്ഷമതയോടെ വേണമെന്ന് നിര്‍ദ്ദേശിച്ച് ഡിജിപി. കോടതിയില്‍ നിന്നും അന്വേഷണ സംഘത്തിന് തിരിച്ചടി നേരിടാതിരിക്കാനുളള ജാഗ്രത പാലിക്കേണ്ടതാണ്. ഓരോ ഉദ്യോഗസ്ഥക്കു കീഴിലും ആവശ്യത്തിന് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗ തീരുമാനമായി.
"
https://www.facebook.com/Malayalivartha