'വല്ല്യേട്ടന്മാരുടെ' മൗനത്തിൽ വീർപ്പുമുട്ടി ആരാധകർ; കൂട്ട രാജിയിലും ഭിന്നത...
അമ്മയില്‍ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇങ്ങനെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണന്നും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ പറയുമെന്ന് ചില അംഗങ്ങള്‍ അറിയിച്ചതോടെയാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. ജഗദീഷ് ഉള്‍പ്പടെയുള്ള നടന്‍മാര്‍ കടുത്ത നിലപാട് ആണ് സ്വീകരിച്ചത്. ഇതിനിടെ മുതിര്‍ന്ന താരങ്ങളുമായി മോഹന്‍ ലാല്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. യോഗത്തിന് മുന്‍പായി തന്നെ മോഹന്‍ലാല്‍ ഒരു നിര്‍ണായക തീരുമാനം ഉടന്‍ തന്നെ ഉണ്ടാകമെന്നും പറഞ്ഞു.
യോഗത്തില്‍ വളരെ വൈകാരികമായിട്ടായിരുന്നു മോഹന്‍ലാലിന്റെ രാജിപ്രഖ്യാപനം ഉണ്ടായത്. ഒരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ വലിയ പ്രതിസന്ധിയിലുടെയാണ് സംഘടന കടന്നുപോകുന്നത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് മോഹന്‍ ലാല്‍ അറിയിച്ചു. ലാലിന്റെ തീരുമാനം കേട്ട് ഒരുമിച്ച് നേരിടാമെന്ന് എതിര്‍പ്പ് ഉന്നയിച്ച അംഗങ്ങള്‍ പോലും പറഞ്ഞെങ്കിലും ഇത് ഉറച്ച തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജിയ്ക്ക് മുന്‍പായി താന്‍ മമ്മൂട്ടിയെ വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതിന് പിന്നാലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭാരവാഹികളെ തീരുമാനിക്കാനാണ് നീക്കം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും അതിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെയാണ് താരസംഘടനയായ ‘അമ്മ’യില്‍ കൂട്ടരാജിയുണ്ടായത്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് ഉയര്‍ത്തിയ പീഡന ആരോപണത്തെ തുടര്‍ന്നാണ് സിദ്ദീഖ് രാജിവച്ചത്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.
പിന്നാലെ, ജോയിന്റ് സെക്രട്ടറിയായ നടന്‍ ബാബു രാജിന് നേര്‍ക്കും ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നുപോയത്. വിഷയത്തില്‍ പരസ്യ പ്രതികരണവുമായി നടന്‍ ജഗദീഷ് അടക്കമുള്ള താരങ്ങള്‍ എത്തുകയും ചെയ്തു. ജയന്‍ ചേര്‍ത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു.
സിനിമ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരില്‍നിന്ന് 50,000 രൂപ വീതം വാങ്ങി 1.5 ലക്ഷം രൂപയ്ക്ക് തുടങ്ങിയ അമ്മ എന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. മോഹന്‍ലാലും മമ്മൂട്ടിയും ഉപേക്ഷിച്ചാല്‍ അത് ശിഥിലമാവും എന്നാണ് ഗണേഷ് കുമാർ പ്രതികരിച്ചത്. ഒരുസംശയവും വേണ്ട. അതിന്റെ കാറ്റുപോയി.
അത് നശിപ്പിക്കാന്‍ കുറേ ആളുകള്‍ കുറേ നാളുകളായി ആഗ്രഹിക്കുന്നു. ആ ആഗ്രഹം സാധിച്ച്, അവര്‍ സന്തോഷിക്കുന്ന ദിവസമാണിന്ന്'എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ വിവാദം കൊടുമ്പിരി കൊള്ളുമ്പോഴും മലയാള സിനിമയിലെ 'വല്ല്യേട്ടന്മാരുടെ' മൗനമാണ് ചര്‍ച്ചയാവുന്നത്. വിഷയത്തിൽ ഇതുവരെയും മമ്മൂട്ടിയും മോഹൻലാലും പ്രതികരിച്ചിട്ടില്ല.
സംഭവം നടന്ന ശേഷം ഇരുവരും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുവെച്ചു. ഈ കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ഇരുവരുടെയും അവസാന പോസ്റ്റ്. ഓഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അതിനുശേഷം ഇരുവരും സാമൂഹ്യ മാധ്യമങ്ങൾ സിനിമ പ്രമോഷൻ പോലും നടത്തിയിട്ടില്ല. നിലപാട് പ്രഖ്യാപിക്കാത്തതിനാൽ കടുത്ത വിമർശനമാണ് താരങ്ങൾക്ക് നേരെ ഉയരുന്നത്. ഇരുവരുടെയും സാമൂഹിക മാധ്യമങ്ങളിലെ അവസാന പോസ്റ്റുകൾക്ക് താഴെയാണ് വിമർശനങ്ങൾ ശക്തമാകുന്നത്.
11 ദിവസമായി താരങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നും കാണാനില്ലെന്ന് ആരാധകർ രേഖപ്പെടുത്തുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കും പിന്നാലെ 'അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കൂട്ടമായി രാജിവെച്ചതിലും ഭിന്നത രൂക്ഷമാണ്. രാജിവെച്ചിട്ടില്ലെന്ന വാദവും വിയോജിപ്പോടു കൂടിയാണ് രാജിവെച്ചതെന്നും താരങ്ങള്‍ വ്യക്തമാക്കി. കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു പ്രതികരിച്ചു. സരയുവിനെ കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉണ്ട്.
https://www.facebook.com/Malayalivartha