രണ്ട് ദുഃഖങ്ങൾക്ക് നടുവിലാണ് ഞാൻ ഇപ്പോൾ ഉള്ളത്:- മോഹൻലാൽ എന്നെ വിളിച്ചിരുന്നു - ഇടവേള ബാബു...
തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ പരാതിയുമായി നടന്‍ ഇടവേള ബാബു കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷനും പരാതി നൽകിയിരുന്നു. ഇമെയില്‍ മുഖേനയായിരുന്നു പരാതി . തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് യുവതികളുടെ ലൈംഗികാരോപണമെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനിടെ തനിക്കെതിരായ പരാതിയിലും അമ്മയുടെ ഭരണസമിതിയുടെ രാജിയിലുമെല്ലാം പ്രതികരിക്കുകയാണ് ഇടവേള ബാബു.
'രണ്ട് ദുഃഖങ്ങൾക്ക് നടുവിലാണ് ഞാൻ ഇപ്പോൾ ഉള്ളത്. ഇടവേള എന്ന സിനിമയുടെ സംവിധായകൻ കഴിഞ്ഞ ദിവസം മരിച്ചു. ഇന്നസെന്റേട്ടനോളം എന്റെ ജീവിതത്തിൽ സ്ഥാനമുള്ള വ്യക്തിയാണ് അദ്ദേഹം. മറ്റൊന്ന് അമ്മ എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ഞാൻ 25 വർഷത്തോളം കഷ്ടപ്പെട്ട് പ്രവർത്തിച്ചത്. അത് നശിച്ച് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ട്.
ഭരണസമിതിയുടെ രാജി വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അമ്മയെന്ന സംഘടനയെ തകർക്കുന്നയെന്ന ലക്ഷ്യം ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു. അതിന്റെയൊക്കെ കരുക്കളാണ് ഞങ്ങളൊക്കെ. നേരിടാതെ പറ്റില്ലല്ലോ. ഞങ്ങളെ അറിയാവുന്നവർ ഉണ്ടല്ലോ. എന്തിനോ വേണ്ടി കാത്തിരുന്നവർക്ക് ഒരു സമാധാനം കിട്ടിയെന്ന് വേണമെങ്കിൽ പറയാം. ജീവിതത്തിൽ ചില ഘട്ടങ്ങളിലും നമ്മൾക്ക് അപവാദങ്ങൾ കേൾക്കേണ്ടി വരും. എനിക്ക് കേട്ട അപവാദം ഞാൻ പലർക്കും അംഗത്വം കൊടുക്കാത്തതിന്റെ പേരിലാണ്.
എനിക്കെതിരായ പരാതിയിൽ ഗൂഢാലോചന ഉണ്ട്. അമ്മയെ തകർക്കുകയെന്നതാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ. അമ്മ സംഘടനയ്ക്കുള്ളിൽ തന്നെ സ്വാഭാവികമായും എനിക്ക് ശത്രുക്കൾ ഉണ്ടാകും. എനിക്ക് പക്ഷെ ശത്രുക്കളില്ല. സ്വാഭാവികമായി 25 കൊല്ലം ഒരു സംഘടനയുടെ ഭാരാവാഹിത്വത്തിൽ ഇരുന്ന ആളോട് ശത്രുത തോന്നാം. എനിക്കെതിരായ ആരോപണത്തിൽ കേസുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്.
ഭരണസമിതി രാജിവെച്ചതിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. മോഹൻലാൽ എന്ന പ്രസിഡന്റിന് അതാണ് ശരിയെന്ന് തോന്നിക്കാണും. മോഹൻലാൽ എന്നെ വിളിച്ചിരുന്നു. ചേട്ടന് യുക്തമാണെന്ന തീരുമാനത്തിലെത്താം എന്നാണ് ഞാൻ പറഞ്ഞത്. മോഹൻലാലിനോ മമ്മൂട്ടിക്കോ അമ്മ വേണ്ട, പക്ഷെ അവരെ അമ്മയ്ക്ക് ആവശ്യമുണ്ട്. പുതിയ സമിതി വരും. അമ്മയ്ക്ക് സാമ്പത്തിക സ്ഥിരതയുണ്ട്. അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ താത്പര്യമില്ലാത്ത ആളാണ് അദ്ദേഹം. എന്തിനാണ് ഞാൻ ഈ കുരിശ് ചുമക്കുന്നതെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. അത് അദ്ദേഹത്തിന്റ നേച്ചർ ആണ്. കംഫർട്ടബിളിറ്റിക്ക് താത്പര്യം കൊടുക്കുന്നയാളാണ്. പ്രശ്നങ്ങൾ വരുമ്പോൾ ഓടി ഒളിക്കുകയല്ല വേണ്ടത്. നേതൃത്വത്തിൽ ഉള്ളവർക്ക് പരിപൂർണ പിന്തുണ കൊടുക്കുകയാണ് വേണ്ടത്. അമ്മയിൽ അതുണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും. പലരുടേയും സമ്മർദ്ദം കാരണമായിരുന്നു ലാലേട്ടൻ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. പുതിയ ഭാരണസമിതിയിൽ ഭാരവാഹിയാകാൻ എനിക്ക് താത്പര്യമില്ല. പുതിയ തലമുറ വരട്ടെ.
നടക്കുന്നത് ചില ലക്ഷ്യം വെച്ചുള്ള കളികളാണ് ഇപ്പോൾ നടക്കുന്നത്. ചിലരെ തേജോവധം ചെയ്യണമെന്ന ചിന്ത കുറെക്കാലമായി ഉണ്ട്. അങ്ങനെ പവർക്കും അടി കിട്ടുന്നുണ്ട്. എനിക്കെതിരെ സിദ്ധിഖിക്ക,മുകേഷേട്ടനൊക്കെ വന്നു. ഹേമക്കിറ്റിക്ക് മുൻപിൽ ഞാൻ പോയിട്ടില്ല. അവർക്ക് വേണ്ടി എല്ലാവരേയും കോഡിനേറ്റ് ചെയ്ത് കൊടുത്തത് ഞാനാണ്. മൊഴി കൊടുക്കാൻ സംഘടനയിൽ നിന്നും പലരേയും വിളിച്ചിട്ടില്ല. വെറും 10 ഓളം പേരെയൊക്കെയെ വിളിച്ചിട്ടുള്ളൂ. എന്ന് ഇടവേള ബാബു പറയുന്നു.
മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇടവേള ബാബു അറിയിച്ചു. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താന്‍ നല്‍കിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുമായി കൂടുതല്‍ നിയമനടപടികള്‍ തന്റെ അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടിയതിനുശേഷം തുടര്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേള ബാബു അറിയിച്ചു.
https://www.facebook.com/Malayalivartha