‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് പ്രചരിക്കുന്ന ആ വാർത്ത; പ്രതികരണവുമായി രേവതി
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുൻ ചലച്ചിത്ര അക്കാദമി ചെയർമൻ രഞ്ജിത്ത് അയച്ചുവെന്ന് പറയപ്പെടുന്ന വിവാദ ഫോട്ടോയെക്കുറിച്ച് പ്രതികരിച്ച് നടി രേവതി. ‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആരോപണ വിധേയമായ ഫോട്ടോ എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് അതിനെ കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല’ – എന്നാണ് രേവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടത്തുന്ന സമയത്ത് പീഡിപ്പിച്ചുവെന്നാണ് പരാതി.
രഞ്ജിത്തിന്റെ ആവശ്യപ്രകാരം ഹോട്ടലില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്നെ നഗ്നനാക്കി നിര്‍ത്തിയ ശേഷം ഫോട്ടോ എടുത്തു. ആര്‍ക്കാണ് ഫോട്ടോ അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിയ്ക്കാണെന്നും രേവതിയ്ക്ക് നിന്നെ ഇഷ്ടമായെന്നും രഞ്ജിത്ത് പറഞ്ഞെന്ന് യുവാവ് വെളിപ്പെടുത്തുകയുമായിരുന്നു. രഞ്ജിത്ത് മദ്യം നിർബന്ധിച്ച് കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
അതേസമയം, ആരോപണം ഉന്നയിച്ച കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. അതിനാൽ സിനിമയിലെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ചിത്രത്തെ സംബന്ധിച്ചുള്ള ദുരുഹത നീക്കുമെന്ന് പ്രതിക്ഷിക്കാം. ബംഗാളി നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനാരോപണം ഉയർന്നത്.
അതിനിടെ ഒരാളെ സമൂഹത്തിനു മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് രേവതി പ്രതികരിച്ചു. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനുള്ള വലിയ പോരാട്ടമാണ്. സിനിമയിലെ ചർച്ചകൾ തീർച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. ഈഗോ മാറ്റി വച്ച് ചർച്ചകൾ തയാറാകണമെന്നും രേവതി ആവശ്യപ്പെട്ടു. . കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം.
ആരോപണം ഉന്നയിക്കുന്നവർക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ടു മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിനു മുന്നിൽ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം. "എന്താണ് രാജി? സ്വന്തം ഉത്തരവാദത്തിൽ നിന്നുള്ള ഒളിച്ചോട്ടം.
കാര്യങ്ങൾ മനസിലാക്കണം. സംവാദങ്ങൾ ഉണ്ടാകണം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നതിൽ എന്താണ് തെറ്റ്? എന്തിനാണ് ഇത്രയും ഈഗോ? സമൂഹത്തിനു മുന്നിലാണ് പ്രതിഛായ ഉള്ളത്. ഞങ്ങൾക്കിടയിൽ അതില്ല. ഞങ്ങൾ സഹപ്രവർത്തകരാണ്. ഈ പ്രതിഛായ സഹപ്രവർത്തകർക്കിടിയലും വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ? ഇൻഡസ്ട്രിയുടെ ഉന്നമനത്തിനാണ് ഈ സംവാദങ്ങൾ. എനിക്ക് വ്യക്തിത്വം നൽകിയത് ഈ ഇൻഡസ്ട്രിയാണ്. എല്ലാവരുമായും എത്ര ഗംഭീര സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ.
പിന്നെന്തിനാണ് ഈ ഇമേജ് പേടി? കഴിഞ്ഞ 10 ദിവസങ്ങൾ ശരിക്കും ആകെ കോലാഹലമായിരുന്നു. ഇനി നമുക്ക് ഒരുമിച്ചു വരാം, സംസാരിക്കാം. കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം. കാരണം, ഈ സ്ത്രീകൾ നിശബ്ദരാകാൻ പോകുന്നില്ല. ഈ തലമുറ അങ്ങനെയാണ്. നിങ്ങളുടെ മണ്ടൻ ഉപദേശങ്ങൾ വെറുതെ കേട്ടിരിക്കുന്നവരല്ല അവർ. അവർക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ അവർ ചെയ്യും. അതുകൊണ്ട്, ഒരുമിച്ചിരുന്ന് സംസാരിച്ചെ മതിയാകൂ," എന്നും രേവതി പറഞ്ഞു.
https://www.facebook.com/Malayalivartha