എന്നെ വിളിച്ച ശേഷം മോള്‍ക്ക് എന്നെയൊന്ന് സഹായിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു; ഞാനപ്പോള്‍ കോളേജില്‍ പഠിക്കുകയാണ്; ആദ്യം ഞാനത് പോസിറ്റീവായിട്ടാണ് എടുത്തത്; പക്ഷെ പിന്നെ സംഭവിച്ചത്; തുറന്നടിച്ച് അനുമോൾ
സീരിയൽ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് അനുമോൾ . ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. അനുമോളുടെ വാക്കുകൾ ഇങ്ങനെയാണ്;
പ്രോഗ്രാമിനും സീരിയലിലുമൊക്കെ പലപ്പോഴും ഞാനും അമ്മയും ബസിലാണ് പോയിരുന്നത്. ലൊക്കേഷനിൽ നിന്ന് വണ്ടിയിൽ കയറ്റും. പക്ഷേ, എന്തെങ്കിലും പറഞ്ഞ് പാതി വഴിയിൽ ഇറക്കിവിടും. വെള്ളം പോലും ചില ലൊക്കേഷനിൽ നിന്ന് തരാറില്ല. പോകണമെന്ന് പറഞ്ഞാലും പറഞ്ഞ് വിടില്ല.
സീനിയർ ആർട്ടിസ്റ്റിനോട് അങ്ങനെയൊന്നും കാണിക്കില്ല. ഷൂട്ടിന് വിളിക്കാതിരുന്നാലോ എന്ന് കരുതി പ്രതികരിക്കില്ല. പെട്ടെന്ന് ഒരു സൂചനയും തരാതെ കഥാപാത്രത്തെ ഒഴിവാക്കും. പ്രതികരിച്ചത് കൊണ്ട് ഒരു സീരിയലിൽ നിന്ന് എന്നെ മാറ്റി. അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളാണ്. അതിനാല്‍ പേര് പറയുന്നില്ല. ഈ ഫീല്‍ഡില്‍ നിന്നും മോശമായി സംസാരിച്ചത് ആ വ്യക്തിയാണ്.
എന്നെ വിളിച്ച ശേഷം മോള്‍ക്ക് എന്നെയൊന്ന് സഹായിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ പറയുന്നത് പോലെ മോള്‍ക്ക് എഴുതാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാനപ്പോള്‍ കോളേജില്‍ പഠിക്കുകയാണ്. ആദ്യം ഞാനത് പോസിറ്റീവായിട്ടാണ് എടുത്തത്. വരാം സാര്‍ എന്ന് പറഞ്ഞു. വിളിക്കാമെന്ന് അദ്ദേഹവും പറഞ്ഞു. ഇതൊക്കെ ഞാന്‍ വീട്ടില്‍ പറയുന്നുണ്ടായിരുന്നു.
പിന്നെ വിളിച്ചിട്ട് ദേഷ്യപ്പെട്ടു, അനു എന്താണ് ഞാന്‍ വിളിച്ചിട്ട് വരാത്തത്, ഞാന്‍ ഉപദ്രവിക്കാന്‍ വേണ്ടിയാണ് വിളിക്കുന്നതെന്നാണോ വിചാരിച്ചിരിക്കുന്നേ എന്ന് ചോദിച്ചു. വരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അതോടെ ആ സീരിയലില്‍ നിന്നും കട്ട് ചെയ്തു.
ഇയാള്‍ വേറൊരു ചാനലില്‍ ജോലി ചെയ്തിരുന്നു. ആ ചാനലിലെ മിക്ക സീരിയലുകളിലും എന്നെ നായകന്റെ അനിയത്തി വേഷങ്ങളിലേക്ക് വിളിക്കും. ഡ്രസ് ഒക്കെ റെഡിയാക്കി, ഷൂട്ട് തുടങ്ങുന്ന ദിവസം ഞങ്ങള്‍ കണ്‍ട്രോളറെ വിളിക്കും. അപ്പോഴാകും പറയുക, ചാനലില്‍ നിന്നും അനുവിനെ ഒഴിവാക്കാന്‍ പറഞ്ഞുവെന്ന്. എന്താണ് പ്രശ്‌നമെന്ന് ഞാന്‍ കരഞ്ഞു ചോദിച്ചിട്ടുണ്ട്.
അപ്പോഴാണ് ഇയാള്‍ കാരണമാണ് ഒഴിവാക്കിയതെന്ന്. അതിന് ശേഷം ആ ചാനലില്‍ ഒരു വര്‍ക്കിനും ഞാന്‍ പോയിട്ടില്ല. വിളിച്ചിട്ടും പോയിട്ടില്ല. അയാള്‍ മനപ്പൂര്‍വ്വം എന്നെ റിജക്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എന്നും അനുമോൾ പറഞ്ഞു .
https://www.facebook.com/Malayalivartha