കന്നഡ സിനിമാ സെറ്റില്‍ ഷൂട്ടിങ്ങിനിടെ 30 അടി താഴ്ചയിലേക്കു വീണ ലൈറ്റ് ബോയ് മരിച്ചു....
കന്നഡ സിനിമാ സെറ്റില്‍ ഷൂട്ടിങ്ങിനിടെ 30 അടി താഴ്ചയിലേക്കു വീണ ലൈറ്റ് ബോയ് മരിച്ചു. സംവിധായകനെതിരെ പൊലീസ് കേസ് എടുത്തു.
'മാനട കടലു' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് തുംകുരു ജില്ലയിലെ കൊരട്ടഗെരെ സ്വദേശി മോഹന്‍ കുമാര്‍ (30) അപകടത്തില്‍ പെട്ടത്. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബംഗളൂരുവിലെ ഗോരഗുണ്ടെപാളയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബംഗളൂരുവിന്റെ വടക്കു ഭാഗത്തുള്ള വി.ആര്.എല്‍ അരീനയിലാണ് സംഭവം. അബദ്ധത്തില്‍ സിനിമ സെറ്റിലെ ഏണിയില്‍ നിന്ന് വീഴുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അനാസ്ഥ കാണിച്ചുവെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകന് യോഗരാജ് ഭട്ടിനും മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു
https://www.facebook.com/Malayalivartha