സംവിധായകന്‍ രഞ്ജിത്തിന് താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യം ...
സംവിധായകന്‍ രഞ്ജിത്തിന് താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യം .... യുവാവിനെ പീഡിപ്പിച്ചെന്ന കേസിലാണ് 30 ദിവസത്തേക്ക് താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യം .
കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം . കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. ഇതില്‍ പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു.
2012ല്‍ ബെംഗളൂരുവില്‍ വച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നാണു യുവാവിന്റെ ആരോപണം. 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമയുടെ ലോക്കേഷന്‍ പാക്കപ്പ് നടക്കുന്ന സമയത്തായിരുന്നു സംഭവം.
"
https://www.facebook.com/Malayalivartha