ആറു പതിറ്റാണ്ടോളം നാടകരംഗത്ത് തിളങ്ങിയ വ്യക്തി... പ്രമുഖ നാടകനടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു.... 85 വയസ്സായിരുന്നു
ആറു പതിറ്റാണ്ടോളം നാടകരംഗത്ത് തിളങ്ങിയ വ്യക്തി... പ്രമുഖ നാടകനടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു.... 85 വയസ്സായിരുന്നു. അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തെത്തി.
'സ്‌നാപക യോഹന്നാന്‍ ' നാടകത്തില്‍ സ്ത്രീകഥാപാത്രമായ ഹെറോദ്യ രാജ്ഞിയുടെ വേഷം അവതരിപ്പിച്ചായിരുന്നു അഭിനയരംഗത്തെ അരങ്ങേറ്റം.
എറണാകുളം ദൃശ്യകലാഞ്ജലി, കൊച്ചിന്‍ ഹരിശ്രീ, കാഞ്ഞിരപ്പള്ളി അമല, കോട്ടയം സമഷ്ടി, കൊച്ചിന്‍ രംഗശ്രീ, കൊച്ചിന്‍ നയന, കൊച്ചിന്‍ സിത്താര, കൊല്ലം നളന്ദ നടനകലാകേന്ദ്രം, കൊല്ലം അനസ്വര തുടങ്ങി നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
അമ്പതിലേറെ അമച്വര്‍ നാടകങ്ങളിലും നൂറോളം പ്രൊഫഷണല്‍ നാടകങ്ങളിലും ശ്രദ്ധേയവേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ആകാശവാണിയില്‍ നൂറ്റമ്പതിലേറെ റേഡിയോ നാടകങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. പ്രശസ്ത നാടകസമിതിയായ കലാനിലയത്തില്‍ അനൗണ്‍സറായി ചേര്‍ന്ന പീറ്റര്‍, പിന്നീട് സമിതി അവതരിപ്പിച്ച കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍, ദേവദാസി, ഇന്ദുലേഖ തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.
ഇന്ദുലേഖ നാടകം പിന്നീട് സിനിമയാക്കിയപ്പോള്‍ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. 'അരുതേ ആരോടും പറയരുതേ' എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭ്യമായി. അഭിനയത്തിന് സംസ്ഥാന അവാര്‍ഡ്, സംസ്ഥാന സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്
ഭാര്യ: അമ്മിണി. ഡെല്‍വിന്‍ പീറ്റര്‍, ഡെല്‍ന രാജു, ഡെന്നി പീറ്റര്‍ എന്നിവര്‍ മക്കളാണ്. ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരചടങ്ങുകള്‍ നടത്തി.
"
https://www.facebook.com/Malayalivartha