നടന്‍ സിദ്ദിഖിന് താത്ക്കാലിക ആശ്വാസം... രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു, പരിഗണിച്ചത് പരാതി നല്‍കിയതിലെ കാലതാമസമെന്ന് വാദം, രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും....
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് താത്ക്കാലിക ആശ്വാസം... രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു, പരിഗണിച്ചത് പരാതി നല്‍കിയതിലെ കാലതാമസമെന്ന് വാദം,രണ്ടാഴ്ചയ്്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും....
പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി. സംഭവം നടന്നതായി പറയുന്നത് എട്ടു വര്‍ഷം മുന്‍പാണെന്ന് സിദ്ദിഖിനായി ഹാജരായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.
പരാതി നല്‍കാനായി താമസം വന്നത് എന്തുകൊണ്ടാണ് ഈ ഘട്ടത്തില്‍ കോടതി ആരാഞ്ഞു. മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ്, പരാതി ഉന്നയിച്ച നടിക്കു വേണ്ടി ഹാജരായത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ര്‍ക്കുകയുണ്ടായി.
അതേസമയം വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.62 ആമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണനയ്ക്ക് എത്തിയത്.
"
https://www.facebook.com/Malayalivartha