Widgets Magazine
30
Sep / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടിവിലേക്ക് വീണ് സ്വർണ വില... തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് സ്വർണ വില... ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില..


സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്...തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..


ബിജുമേനോനോട് കടുത്ത പ്രണയം! വനിതാ എംഎൽഎയുടെ തനി നിറം പുറത്തുവിട്ട് ആലപ്പി അഷ്‌‌റഫ്


സിറിയയിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അമേരിക്ക.... 37 ഭീകരരെ ആക്രമണത്തിൽ വധിച്ചതായി അധികൃതർ വ്യക്തമാക്കി... ഐഎസ്, അൽ ഖ്വയ്ദ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം..


നസ്‌റല്ലയുടെ മരണം...നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്... 80 ബോംബുകളാണു ഹിസ്ബുല്ല ആസ്ഥാനത്തിട്ടത്...

തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടൂ... അഭിരാമി സുരേഷിന്റെ ജീവന് ഭീഷണി..?

30 SEPTEMBER 2024 03:54 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ദിവസാണ് ബാലയ്ക്കെതിരെ മകൾ അവന്തിക രംഗത്തെത്തിയത്. അച്ഛൻ മദ്യപിച്ച് അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിയാന്‍ ശ്രമിച്ചെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. പിന്നാലെ മറുപടിയുമായി ബാലയെത്തി. മകളോട് തർക്കിക്കാനില്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി. ഇതോടെ അവന്തികയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി.

തുടർന്ന് പ്രതികരണവുമായി അമൃത രംഗത്തുവന്നു. ബാലയിൽ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനം സഹിക്ക വയ്യാതെയാണ് ആ വീട് വിട്ട് ഇറങ്ങിയതെന്ന് അമൃതയും വെളിപ്പെടുത്തി. എന്നാൽ പാപ്പുവിനും, അമൃതയ്ക്കും എതിരെ സൈബർ ആക്രമണം പരിധിവിട്ടപ്പോൾ രൂക്ഷമായി പ്രതികരിച്ച് അഭിരാമി സുരേഷ് രംഗത്തുവന്നു. എന്നാൽ അഭിരാമിയുടെജീവന് ഭീഷണിയോ? എന്ന തരത്തിൽ സംശയം ഉയരുകയാണ് ഇപ്പോൾ.


കഴിഞ്ഞ ദിവസം അഭിരാമി സുരേഷ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് തന്റെ ജീവന് അപകടം നേരിടാമെന്ന തരത്തിലെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആരെയും ഉദ്ദേശിച്ചല്ല എന്ന് പറയുമ്പോഴും, അതിലെ വാചകങ്ങൾ എവിടെയെല്ലാമോ ബന്ധപ്പെട്ടു കിടക്കുന്നതായി സൂചനയുണ്ട്. അമൃതയെ പിന്തുണച്ച് അഭിരാമി ഒരു പോസ്റ്റ് എഴുതിയിരുന്നു. കൂടാതെ, സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയവർക്കെതിരെയും അഭിരാമി സുരേഷ് നിയമനടപടിയുമായി മുന്നോട്ടാണ്.

 

 

‘പുറത്തെ കനത്ത അപ്രതീക്ഷിതമായ മഴയും ഇടിമിന്നലുമൊക്കെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ചില ചിന്തകൾ മാത്രം. ആരെയും ഉദ്ദേശിച്ചാണെന്ന് വിചാരിക്കേണ്ട കേട്ടോ. പി ആർ വർക്ക് ചെയ്യുന്ന പാവങ്ങളുടെ വയറ്റത്തടിക്കാൻ താൽപര്യമില്ല. വീട്ടുകാരെ പറഞ്ഞെന്നും പറഞ്ഞു തോക്കെടുത് ഗുണ്ടായിസം കാണിക്കാനുമില്ല. പക്ഷേ, ഒന്നിലധികം സാമ്പത്തികമായും നിന്നോടൊപ്പം ഏറ്റുമുട്ടാനുള്ള കരുത്തും കുറവെന്നറിഞ്ഞ് കൊണ്ടുള്ള പാവപ്പെട്ടവരോടുള്ള നിന്റെ കളികൾ, കാലാ, കാലം നിന്റെ കള്ളികൾ പുറത്തു കൊണ്ടുവരും! അന്ന് നീ തലകുനിക്കുന്നത്, മലയാള നാട് കാണും, മുകളിലിരുന്ന് എന്റെ പരേതനായ അച്ഛൻ കാണും, നീ നശിപ്പിച്ചു കണ്ണീരൊഴുക്കിപ്പിച്ച പെറ്റതള്ളമാരും സത്യമുള്ള അച്ഛന്മാരും , നിന്റെ കള്ള പ്രണയത്തിൽ പെട്ട സാധു സ്ത്രീകളും കാണും…

 

 

മലയാളികളുടെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ. കാലങ്ങളോളം നാട്ടുകാരെ പറ്റിച്ച കപടനാടകങ്ങൾ പൊളിയുമ്പോൾ അവരുടെ നാട്ടിലെ കുട്ടികളെ ഉപദ്രവിച്ചവൻമാരെ എന്റെ നാട്ടിലെ ഏട്ടൻമാർ വെറുതെ വിടില്ല കേട്ടോ. തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടൂ. പിന്നൊരു കാര്യം, വേഗം തീർത്തു കളയല്ലേ. ഒരു കുറിപ്പൊക്കെ ഇപ്പോൾ തന്നെ എഴുതിവെച്ചേക്കാം, ജീവന്റെ അപായം കാരണം…

 

 

എന്റെ പ്രാണൻ വെച്ചുള്ള പോരാട്ടമാണിത്.. നിന്റെ ശരിയായ മുഖം മലയാളനാട് കണ്ടിട്ടു വേണെങ്കിൽ തീർത്തോ! എന്റെ അച്ഛനോട് ചെയ്യുന്ന പുണ്യമെന്ന് കരുതി നിന്നെ പോലെയും നിന്റെ വാടകക്കെടുത്ത പാവങ്ങളും ഒക്കെ ഉള്ള ഈ നാട്ടിൽ നിന്ന് - ഈ ലോകത്തിൽ നിന്ന് പോകുന്നത് തന്നെയാണ് ഭേദം! നിന്നെ പേടിച്ചു വെന്തു ജീവിച്ച എന്റെ കുടുംബം പോലെ ബാക്കിയുള്ളവരുടെ കുടുംബങ്ങളും എന്നും അവർ നെഞ്ചുരുകി പ്രാർത്ഥിക്കുന്നതും മതി നിന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരം ഒരുനാൾ തീരാൻ…

ഞങ്ങളെ ശക്തരാക്കിയതിന് ഞങ്ങളുടെ കാലന് നന്ദി. പക്ഷേ, നീ എണ്ണി എണ്ണി പറയേണ്ടി വരും, നീ പറയുന്ന ദൈവത്തിനോട് ഒരിക്കൽ.. രണ്ടാം ജന്മം തന്നതിന്റെ മറവിലുള്ള കഥകൾ അറിയാമെങ്കിലും ഞാൻ പറയുന്നില്ല! എന്നിട്ടും മാറാത്ത ആളുകളെ ദൈവം പോലും വെറുക്കും. ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തു. പക്ഷേ പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ? അപ്രതീക്ഷിതമായ ഇടിമിന്നലേറ്റ്…' എന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്.


സമൂഹമാധ്യമങ്ങളിൽ വരുന്ന പരിഹാസ പ്രതികരണങ്ങളോട് ശക്തമായ ഭാഷയിൽ ആണ് നേരത്തെ അഭിരാമി പ്രതികരിച്ചിരുന്നത്. കാര്യങ്ങളറിയാതെയാണ് പലരും സംസാരിക്കുന്നതെന്നും ഈ സമൂഹ മാധ്യമ ആക്രമണം അവസാനിപ്പിക്കണമെന്നും അഭിരാമി ഫെയ്സ്ബുക്കിൽ കുറിച്ചു.

 

 

‘ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ’,എന്നാണ് അഭിരാമി കുറിച്ചത്. ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര്‍ കാണിക്കുന്ന, പ്രഫഷന്‍ തന്നെ അഭിനയം ആയവരെ അല്ല എന്നും അഭിരാമി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് നാളെ തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും  (2 hours ago)

ദേശീയതലത്തില്‍ നടക്കുന്ന മത്സരപരീക്ഷകളില്‍ അടക്കം കൂടുതല്‍ മികവുപുലര്‍ത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിധം സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കും; ആവശ്യമായ മാറ്റം കൊണ്ടുവരുമ  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്നു; മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത  (2 hours ago)

സര്‍ക്കാര്‍ ജീവനക്കാരുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള കുടുംബ പെന്‍ഷനില്‍ വാര്‍ഷിക വരുമാന പരിധി ഏര്‍പ്പെടുത്തിയ ഉത്തരവ് അത്യന്തം പ്രതിഷേധാര്‍ഹം; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വ  (2 hours ago)

പാറ പുറംപോക്കെന്ന് സര്‍ക്കാര്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമി കയ്യേറാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടു നിന്നു; സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റമാണ് ചൊക്രമുടിയില്‍ നടന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി  (3 hours ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതയോട് തീരദേശം വാസികൾ  (3 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്  (3 hours ago)

ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയത് ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം; ശാസ്ത്രലോകത്തിന്റെ നിഗമനം ഇങ്ങനെ  (3 hours ago)

ന്യൂ ഹോപ്പ് പാർട്ടിയുടെ നേതാവ് ഗിഡിയൻ സാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിൽ വീണ്ടും ചേർന്നു; സർക്കാരിൽ ചേർന്നതിന് നന്ദി അറിയിച്ച് നെതന്യാഹു  (3 hours ago)

ഇസ്രായേൽ കൊലപ്പെടുത്തിയത് ഉയർന്ന റാങ്കിലുള്ള നേതാക്കളെ; ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളും സ്ഥാനങ്ങളുമടങ്ങിയ ചാർട്ട് പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന  (3 hours ago)

സസ്പെൻസ് ഒളിഞ്ഞിരിക്കുന്ന മോഷൻ പോസ്റ്റർ പുറത്ത് വിട്ട് എന്ന് സ്വന്തം പുണ്യാളൻ...  (4 hours ago)

'പലതവണ വഴി മാറി നടക്കാന്‍ ശ്രമിച്ചിട്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ യാത്ര- നടി സുകന്യ  (4 hours ago)

ദിലീപിനെ നായകനാക്കി; അഭിനയിക്കാൻ താൽപര്യം പ്രകടിപിപ്പിച്ചില്ല: തമിഴ് നടൻ സത്യരാജും പിന്മാറാൻ ശ്രമിച്ച നിമിഷം- വെളിപ്പെടുത്തലുമായി സംവിധായകൻ കമൽ  (5 hours ago)

തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടൂ... അഭിരാമി സുരേഷിന്റെ ജീവന് ഭീഷണി..?  (5 hours ago)

ബെയ്‌റൂട്ടിൽ ശക്തമായ ബോംബ് ആക്രമണം; പിന്നാലെ ലെബനനിലെ ബെക്കാ മേഖലയില്‍ ആക്രമണം....  (5 hours ago)

Malayali Vartha Recommends