നിങ്ങൾക്കൊക്കെ എന്താണോ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത്! നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയല്ല- നവ്യാ നായർ
മലയാളത്തിന്റെ പ്രിയ നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ നവ്യ മലയാളികൾക്ക് ഇന്നും ബാലാമണിയാണ്. ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച നവ്യ സോഷ്യല്‍ മീഡിയയിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി നവ്യാ നായർ. നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയല്ലെന്ന് നവ്യ. മാതങ്കി ഫെസ്റ്റിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളുടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നവ്യ. ഒളിവിൽ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പോലീസും ഇടപെട്ട ഒരു കേസിനെ കുറിച്ച് അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വരികയാണ് വേണ്ടതെന്നും നവ്യ പ്രതികരിച്ചു. നിങ്ങൾക്കൊക്കെ എന്താണോ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസ്സിലാക്കിയാൽ മതിയെന്നും നവ്യ പറഞ്ഞു. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കാൻ താനിപ്പോൾ പറയാത്തത് താൻ ഒളിച്ചോടുന്നത് പോലെ വ്യാഖ്യാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണെന്നും ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ടതാണ് ഉണ്ടാവുക എന്നറിയാം, ഒളിച്ചോടി പോകാനൊന്നും ഉദ്ദേശിക്കുന്നില്ല എന്നും നവ്യാനായർ വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha